തീവണ്ടി ചക്രങ്ങൾക്കിടയിൽ നിന്നൊരു രക്ഷപ്പെടൽ, അദ്ഭുതകരം!

Image Captured From Youtube Video

മരിക്കാനായാണ് പലരും ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ മുന്നിലേയ്ക്ക് എടുത്തു ചാടുന്നത്. തീവണ്ടിയുടെ അടിയിൽ പെട്ടാൽ മരണം ഉറപ്പാണ്. ഇനി മരിച്ചില്ലെങ്കിലോ ഗുരുതരമായ അംഗഭംഗം സംഭവിച്ചേക്കാം. എന്നാൽ ഉത്തർപ്രദേശിൽ തീവണ്ടിയുടെ അടിയിൽ നിന്ന് ഒരു യുവാവ് അദ്ഭുതകരമായി രക്ഷപ്പെടുന്ന വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. മദ്യപിച്ച് യാത്രക്കെത്തിയ യുവാവ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയ തീവണ്ടിയിൽ കയറാൻ ഓവർ ബ്രിഡ്ജ് ഉപയോഗിക്കാതെ ചരക്ക് തീവണ്ടിയുടെ അടിയിലൂടെ കയറി അപ്പുറം കടക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നത്.

ചരക്ക് തീവണ്ടിയുടെ അടിയിൽ കടന്നപ്പോൾ സിഗ്നൽ കിട്ടി തീവണ്ടി മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് പാളത്തിൽ കിടന്നാണ് പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിലെ മറ്റു യാത്രക്കാരാണ് സംഭവം മൊബൈലിൽ പകർത്തിയത്.