രണ്ട് കോടിയുടെ ആഡംബര എസ്‌യുവികൾ സ്വന്തമാക്കി താര സുന്ദരിമാർ‌

Aliya & Malaika

ബോളിവു‍ഡ് താരങ്ങളുടെ ഇഷ്ടവാഹനമാണ് റേഞ്ച് റോവർ. അമിതാഭ് ബച്ചൻ,  തുടങ്ങി ബോളിവുഡിലെ യുവതാരങ്ങളുടെ വരെ ഗ്യാരേജിൽ റേഞ്ച് റോവറുകളുണ്ട്. ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻ‍ഡ് റോവറിന്റെ ആഡംബര എസ്‌യുവികൾ സ്വന്തമാക്കിയിരിക്കുന്നു ബോ‍ളിവു‍ഡിലെ രണ്ട് താര സുന്ദരികൾ. 

Ranger Rover

യുവ നടിമാരിൽ പ്രമുഖയും പ്രശസ്ത നിർമാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്റെ മകളുമായ ആലിയ ഭട്ടും നടിയും നർത്തകിയും നിർമാതാവുമായി മലേഖ അറോറ ഖാനുമാണ് ലാൻഡ് റോവർ എസ്‌യുവികൾ സ്വന്തമാക്കിയത്. ലാൻഡ് റോവറിന്റെ നിരയിലെ ഏറ്റവും മികച്ച മോ‍ഡലുകളിലൊന്നാണ് റേഞ്ച് റോവർ വോഗിന്റെ എക്സ്റ്റെന്റഡ് വീൽബെയ്സ് പതിപ്പാണ് ഇരുവരും തങ്ങളുടെ ഗ്യാരേജിലെത്തിച്ചത്.

പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് 2.1 കോടി രൂപ മുതലാണ് മുംബൈ എക്സ് ഷോറൂം വില‍. 3.0 ലീറ്റർ വി6, 4.4 ലീറ്റർ എസ്ഡിവി8 ഡീസൽ. 5.0 ലീറ്റർ പെട്രോള്‍ എൻജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റർ എൻജിന്‍ 4000 ആർപിഎമ്മിൽ 244 ബിഎച്ചിപി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റർ‌ എൻജിന്റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോർക്ക് 740 എൻഎമ്മുമാണ്. 218 കിലോമീറ്ററാണ് പരമാവധി വേഗത. 5 ലിറ്റർ പെട്രോൾ എൻജിന് 503 ബിഎച്ച്പി കരുത്തും 625 എൻഎം ടോർക്കുമുണ്ട്. 225 കിലോമീറ്ററാണ് പരമാവധി വേഗത.