ബെൻസിന് ഇഷ്ട നിറം നൽകി സൗബിൻ

Image Source: WrapStyle Kerala Facebook

ഇഷ്ടപ്പെട്ട് സ്വന്തമാക്കുന്ന വാഹനത്തിന് പ്രിയ നിറം കിട്ടിയില്ലെങ്കിൽ പിന്നെ ആ വാഹനത്തെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ട ഗതികേടിയായിരിക്കും ഉടമകൾ. നിറം മാറ്റാൻ വാഹന നിയമം അനുവദിക്കുന്നുണ്ടെങ്കിലും പ്രീമിയം വാഹനമാണെങ്കിൽ അതിനു വരുന്ന ചിലവ് ചിലപ്പോൾ താങ്ങാനാവില്ല. അതിൽ നിന്നൊരു പ്രതിവിധിയാണ് റാപ്പിങ്. വാഹന കമ്പനികൾക്ക് ആ നിറമില്ലെങ്കിലും റാപ്പിങ്ങിലുടെ സ്വന്തം വാഹനത്തിന് ഇഷ്ട നിറം നൽകാം.

Image Source: WrapStyle Kerala Facebook

സിൽവർ നിറത്തിലുള്ള തന്റെ ബെൻസ് കാറിന് പേൾസ് ബ്ലാക്ക് നിറം നൽകിയിരിക്കുന്നു മലയാള സിനിമയുടെ ‘ചിരി’ സാന്നിധ്യം സൗബിൻ സാഹിർ. ചുരുക്കം സിനിമകൾകൊണ്ടു തന്നെ മുൻനിര നടന്മാരുടെ നിരയിലെത്തിയ സൗബിൻ തന്റെ ബെൻസ് ഇ 250നാണ് പേൾ ബ്ലാക്ക് നൽകി കിടിലനാക്കിയത്. കൊച്ചിയിലെ ഓട്ടൊമൊബൈൽ സ്റ്റൈലിങ് കമ്പനിയായ റാപ്പ്സ്റ്റൈലിൽ നിന്നാണ് താരം തന്റെ ബെൻസിന്റെ നിറം മാറ്റിയത്. 

Image Source: WrapStyle Kerala Facebook

ഹാർലി ബൈക്ക് ആരാധകനായ സൗബിൻ കഴിഞ്ഞ വർഷമാണ് ഹാർലിയുടെ സ്ട്രീറ്റ് 750 സ്വന്തമാക്കിയിരുന്നു. െമഴ്സഡീസ് ബെൻസ് രാജ്യാന്തര മോഡലായ ഇ–ക്ലാസിന്റെ നാലാം തലമുറ മോഡലിനാണ് നിറം മാറ്റം വരുത്തിയത്. 2143 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 204 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട്.