ഇന്നോവ ക്രിസ്റ്റയുടെ വില കൂടും

Innova Crysta

പുതുവർഷത്തിൽ കാർ വില വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടറും(ടി കെ എം) തീരുമാനിച്ചു. ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ കാർ വിലയിൽ മൂന്നു ശതമാനത്തോളം വർധന നടപ്പാക്കുമെന്നാണു ടൊയോട്ടയുടെ പ്രഖ്യാപനം.  അതേസമയം ഇന്ത്യൻ കാർ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും ഇതു വരെ വാഹന വില വർധന പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

ഉൽപ്പാദന ചെലവും കടത്തുകൂലിയും ഇടയ്ക്കിടെ അവലോകനം ചെയ്താണു വാഹന വിലയിലെ മാറ്റങ്ങൾ തീരുമാനിക്കുന്നതെന്നായിരുന്നു ടി കെ എമ്മിന്റെ വിശദീകരണം. വാഹന നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നെന്നും കമ്പനി വെളിപ്പെടുത്തി. ആഗോള ഉൽപന്ന വിപണികളിൽ വിലകളിൽ നേരിടുന്ന ചാഞ്ചാട്ടവും വിദേശ നാണയ വിനിമയ നിരക്കിലെ വ്യതിയാനവുമൊക്കെ സ്വദേശത്തും വിദേശത്തും അസംസ്കൃത വസ്തുക്കളുടെ വില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. ഇത്രയും കാലം ഈ അധിക ബാധ്യത ഏറ്റെടുത്തെങ്കിലും ഈ സ്ഥിതി തുടരാനാവില്ലെന്നും ടി കെ എം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണു പുതുവർഷത്തോടെ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ മൂന്നു ശതമാനം വരെ വർധന നടപ്പാക്കുന്നതെന്നും ടി കെ എം അറിയിച്ചു.

പുതുവർഷത്തിൽ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിവിധ മോഡലുകളുടെ വിലയിൽ കാൽ ലക്ഷം രൂപയുടെ വരെ വർധനയാണു ജനുവരി ഒന്നു മുതൽ നടപ്പാവുകയെന്നാണു ഹോണ്ടയുടെ നിലപാട്. രാജ്യത്ത് വിൽക്കുന്ന എല്ലാ മോഡലുകളുടെയും വില ഒന്നു മുതൽ രണ്ടു ശതമാനം വരെ വർധനയാണു നടപ്പാവുന്നതെന്നും കമ്പനി വിശദീകരിച്ചു. അടിസ്ഥാന ലോഹങ്ങളുടെ വിലയേറിയതാണ് വാഹനവില വർധന അനിവാര്യമാക്കുന്നതെന്നും ഹോണ്ട വെളിപ്പെടുത്തുന്നു. 

പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യയും ഫോക്സ്വാഗൻ ഗ്രൂപ്പിൽ പെട്ട ചെക്ക് ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വിലയിൽ മൂന്നു മുതൽ നാലു ശതമാനം വരെ വർധനയാണ് ജനുവരി ഒന്നിനു നിലവിൽ വരികയെന്നാണ് ഇസൂസു വ്യക്തമാക്കിയത്. വാണിജ്യ വാഹനമായ ‘ഡി മാക്സി’ന്റെ റഗുലർ കാബ് പതിപ്പിന് 15,000 രൂപയോളം വില ഉരാനാണു സാധ്യത. പ്രീമിയം എസ് യു വിയായ ‘എം യു എക്സ്’ വിലയിലെ വർധന ഒരു ലക്ഷം രൂപയോളമാവും.

പുതുവർഷത്തിൽ വാഹനവില വർധിപ്പിക്കുമെന്ന് ഇത്തവണ ആദ്യം പ്രഖ്യാപിച്ചതു സ്μാഡേ ഓട്ടോ ഇന്ത്യയായിരുന്നു. വിവിധ മോഡലുμളുടെ വിലയിൽ രണ്ടോ മൂന്നോ ശതമാനം വർധനയാണു ജനുവരി ഒന്നു മുതൽ നടപ്പാവുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.