കുംഫു പഠിച്ചാൽ ബൈക്ക് അപകടത്തിൽ നിന്ന് രക്ഷപെടാം, വിഡിയോ!

Image Captured From Youtube Video

ശാരീക ക്ഷമത നിലനിർത്താനാണ് ആയോധന കലകൾ പഠിക്കുന്നത്. കുംഫു, കരാട്ടേ തുടങ്ങിയ നിരവധി ആയോധനകലകൾ ചിലപ്പോഴൊക്കെ സ്വയം രക്ഷയ്ക്കായി ഉപയോഗിക്കാറുമുണ്ട്. കുംഫു പഠിച്ചാൽ വാഹനാപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റും എന്നാണ് ഈ വിഡിയോയില്‍ കാണിക്കുന്നത്.

തായ്‌ലാൻഡിലാണ് സംഭവം അരങ്ങേറിയത്. ബൈക്കിൽ പോകുകയായിരുന്ന ആൾ പെട്ടെന്ന് മുന്നിൽ വന്ന കാറിനെ ഇടിക്കാതെ രക്ഷപ്പെടുന്നത് അത്ഭുതകരമായാണ്. വളവില്‍ ഓവർടേക്ക് ചെയ്ത് വന്ന കാറിലാണ് ബൈക്ക് ഇടിച്ചത്. ഇടിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം വാഹനത്തെ കണ്ട യുവാവ് ബൈക്കിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായ പരിക്കേൽക്കാൻ സാധ്യതയുള്ള അപകടത്തിൽ നിന്നാണ് മെയ്‌വഴക്കം അയാളെ രക്ഷിച്ചത്. 

ബൈക്ക് അമിത വേഗത്തിലായിരുന്നതും കാർ റോങ് സൈഡ് വന്നതുമാണ് അപകടത്തിന് കാരണം. ആയോധനകല പഠിച്ചതുകൊണ്ട് ലഭിച്ച മെയ്‌വഴക്കമാണ് യുവാവിനെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചത്.