ജീപ്പ് കോംപസിന് ജന്മനാട്ടില്‍ നിന്നൊരു എതിരാളി

Ford Kuga

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ വാഹനമായ കോംപസിന് ജന്മനാട്ടില്‍ നിന്നൊരു എതിരാളി.  ഫോഡാണ് കോംപസിന് എന്തിനും പോന്നൊരു എതിരാളിയുമായി എത്തുന്നത്. രാജ്യാന്തര വിപണിയിൽ ഫോഡിനുള്ള 'കുഗ' എന്ന എസ്‌യുവിയായിരിക്കും ഫോഡ് ഇന്ത്യയിലെത്തിക്കുക.

ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഫോഡ് 'കുഗ'യെ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം ഫീച്ചറുകളും സ്റ്റൈലൻ‌ ലുക്കുമായി എത്തുന്ന കുഗ ഇന്ത്യൻ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് ഫോഡ് പ്രതീക്ഷിക്കുന്നത്. 2.0 ലീറ്റർ‌ ഡ്യൂറാടെക് ഡീസൽ എൻജിൻ, 1.5 ലീറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിൻ എന്നിവയാണ് രാജ്യാന്തര വിപണിയിൽ കുഗയ്ക്കുള്ളത്. ഇതേ എൻജിൻ തന്നെയാകും ഇന്ത്യയിലുമെത്തുക.

2008ൽ വിപണിയിലെത്തിയ കുഗയുടെ രണ്ടാം തലമുറയാണ് നിലവിൽ വിപണിയിലുള്ളത്. നോർത്ത് അമേരിക്കൻ വിപണിയിൽ ഫോ‍ഡ് എസ്കേപ്പ് എന്ന പേരിലുള്ള വാഹനം യുകെ, സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വിപണിയിലുണ്ട്.