Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാമനാകാൻ മഹീന്ദ്ര എക്സ് യു വി 700 ദീപാവലിക്ക്

rexton-2017 Rexton

പ്രീമിയം എസ്‍ യു വി സെഗ്‌മെന്റില്‍ ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കാനെത്തുന്ന മഹീന്ദ്ര എക്സ്‌ യു വി 700 അടുത്ത ദീപാവലിക്ക് വിപണിയിലെത്തും. അടുത്ത മാസം ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന രാജ്യാന്തര വാഹന മേളയിൽ പ്രദർശിപ്പിക്കുന്ന വാഹനത്തെ ഒക്ടോബറിൽ വിപണിയിലെത്തിക്കും എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

rexton-2 Rexton

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ റെക്സ്റ്റണാണ് ഇന്ത്യയിൽ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ മത്സരിക്കാനെത്തുന്നത്. യുകെ വിപണിയിൽ പുറത്തിറങ്ങിയ റെക്സ്റ്റൺ മഹീന്ദ്രയുടെ ലേബലിൽ ഇന്ത്യയിലെത്തുമ്പോൾ അതേ പേരുതന്നെ പിന്തുടരാൻ സാധ്യതയില്ല. സാങ്‌യോങ് ബ്രാൻഡിൽ പുറത്തിറക്കിയ ആദ്യ റെക്സ്റ്റണിന് വലിയ ജനപിന്തുണ ലഭിക്കാത്തതാണ് വാഹനത്തെ മഹീന്ദ്രയുടെ പേരിൽ പുറത്തിറക്കാൻ കമ്പനിയെ പ്രരിപ്പിക്കുന്നത്.

റെക്സ്റ്റണെ അതേപൊലെ തന്നെ പുറത്തിറക്കാതെ മഹീന്ദ്രയുടെ ഡിസൈൻ ഫിലോസഫി അടിസ്ഥാനപ്പെടുത്തി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യയിലെത്തിക്കുക. മുൻഗ്രില്ലിലും ഇന്റീരിയറിലും അലേയ് വീൽ ഡിസൈനിലുമെല്ലാം മാറ്റങ്ങളുണ്ടാകും. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, 9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‍ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതികരിക്കാവുന്ന സീറ്റുകള്‍, ലക്ഷ്വറി അപ്ഹോൾസറി. സ്മാർട് ടെയിൽ ഡേറ്റ് എന്നിവ പുതിയ എസ്‌ യു വിയിലുണ്ട്.

rexton-1 Rexton

2016 പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നാണ് പുതിയ വാഹനം വികസിപ്പിച്ചിരിക്കുന്നത്. ‌‌‌4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുണ്ടാകും പുതിയ എസ് യു വിക്ക്. 2865 എംഎമ്മാണ് വീൽ ബെയ്സ്. ഇന്ത്യൻ വിപണിയിലുണ്ടായിരുന്ന റെക്സ്റ്റണിനെ അപേക്ഷിച്ച് കാഴ്ചയിൽ കൂടുതൽ പ്രീമിയം ലുക്ക് പുതിയ എസ് യു വിക്കുണ്ടാകും.

ലാ‍‍‍ഡർഫ്രെയിം ഷാസിയിൽ നിർമ്മിച്ച വാഹനത്തിൽ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുക. 4000 ആർപിഎമ്മിൽ 187 ബിഎച്ചിപി കരുത്തും  1400 മുതൽ 2800 വരെ ആർപിഎമ്മിൽ‌ 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മണിക്കൂറിൽ 185 കിലോമീറ്ററാണ് ഉയർന്ന വേഗം. ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ വാഹനം വിപണിയിലെത്തും. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലകുറച്ചായിരിക്കും മഹീന്ദ്ര പുതിയ എസ്‌ യു വിയെ വിപണിയിലെത്തിക്കുക.