Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയെ വെല്ലും ചെയ്സ്, പൊലീസിനെ വെട്ടിക്കാൻ വൃദ്ധൻ കാറിൽ പാഞ്ഞത് 250 കി മീ വേഗത്തിൽ

Police Chase Police Chase

യുവാക്കളാണ് വേഗം ഇഷ്ടപ്പെടുന്നത് എന്നാണ് പൊതുവെ പറയാറ്. അപകടകരമായ വേഗത്തിൽ കാറുകളും ബൈക്കുകളും ഓടിക്കുന്നതിന് ചിലപ്പോഴെല്ലാം പഴികേൾക്കാറുമുണ്ട്. എന്നാൽ അമിതവേഗത്തിന് യുവാക്കളെ പഴിക്കുന്ന ആളുകൾ ഈ വിഡിയോ കാണുക. പൊലീസിനെ വെട്ടിച്ച് കടന്നുകളയാനായി 62 കാരൻ ഔഡി കാർ ഓടിക്കുന്നത് 250 കിലോമീറ്റർ വരെ വേഗത്തിൽ. 

ലണ്ടനിലെ ഹാംസെയറിലാണ് സംഭവം അരങ്ങേറിയത്. അമിതവേഗത്തിൽ ഒാടുന്ന ഔഡി എസ്4 ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊലീസ് പിന്തുടരുകയായിരുന്നു. മണിക്കൂറിൽ 155 മൈൽ വേഗത്തിൽ വരെ സഞ്ചരിച്ച ഔഡിയെ പിടക്കാൻ പൊലീസിന് അൽപ്പം കഷ്ടപ്പെടേണ്ടി വന്നു. 62 കാരനായ ഹോൺബിയാരുന്ന വാഹനത്തിന്റെ ഡ്രൈവർ.

കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തിന്റെ വിഡിയോ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. പിടിയിലായ ഹോൺബിയുടെ ലൈസൻസ് റദ്ദാക്കിയെന്നും 442  യൂറോ (ഏകദേശം 34്500 രൂപ) ഫൈൻ ഈടാക്കിയെന്നും പൊലീസ് പറയുന്നു. പൊലീസ് വാഹനത്തിന്റെ ഡാഷ് ക്യാമിൽ പകർത്തിയ വിഡിയോയാണ് പുറത്തു വിട്ടത്. ട്രാഫിക്കുള്ള റോഡിലൂടെ ഒരാൾക്ക് ഇത്രയധികം വേഗത്തിൽ എങ്ങനെ കാർ ഓടിക്കാൻ സാധിക്കും എന്ന അതിശയത്തിലാണ് പൊലീസ്.