ടൊയോട്ട റഷ്, സി–എച്ച്ആർ, ചെറു എസ് യു വി വിപണി പിടിക്കാൻ എത്തുന്നതേത് ?

Toyota Rush (left) and C-HR (right)

വിപണിയിലെ മത്സരം കടുപ്പിക്കാനാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ പദ്ധതി. മിഡ് സൈസ്  സെഡാൻ സെഗ്‍മെന്റിൽ ടൊയോട്ട ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച യാരിസിന്റെ അനാവരണം പതിനാലാമത് ഓട്ടോഎക്സ്പോയിൽ നടന്നു കഴിഞ്ഞു. മികച്ച ഫീച്ചറുകളും ടൊയോട്ടയുടെ വിശ്വാസ‍്യതയുമായി എത്തുന്ന കാറിന് ശേഷം ഇന്ത്യയിലെത്തിക്കുന്ന മോഡൽ ഏത് എന്ന അന്വേഷണത്തിലാണ് വാഹന പ്രേമികൾ. 

Rush

രാജ്യാന്തര വിപണിയിൽ ടൊയോട്ടയുടെ ചെറു എസ് യു വികളായ റഷിന്റേയും സി–എച്ച്ആറിന്റേയും പേരുകൾ ഉയർന്ന് കേട്ടുകഴിഞ്ഞു. കൂടാതെ ഇന്ത്യയ്ക്കായി പുതിയ എസ്‌യുവിയെ ടൊയോട്ട ഡിസൈൻ ചെയ്യും എന്നും വാർത്തകളുണ്ടായിരുന്നു. പുതിയ എസ്‌യുവിയെപ്പറ്റി വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് ടൊയോട്ട ഇന്ത്യ. റഷും സിഎച്ച്–ആറും പരിഗണനയിലുണ്ടെന്നും അതിൽ ഇന്ത്യയ്ക്ക് കൂടുതൽ ഇണങ്ങിയ വാഹനം പുറത്തിറക്കുമെന്നാണ് ടൊയോട്ട കിർലോസ്കർ ഇന്ത്യ എംഡി അകിടോ തചിബന ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 

C-HR

പത്തു ലക്ഷം മുതൽ 15 ലക്ഷം വരെ വില വരുന്ന എസ് ‍യു വിയാണ് ഇന്ത്യയ്ക്ക് വേണ്ടി പുറത്തിറക്കുക. എസ്‌യുവി റഷിന്റെ പുതിയ രൂപം ഇന്തോനേഷ്യൻ വിപണിയിൽ . ടൊയോട്ട ഇന്ത്യയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന റഷിന്റെ പുതിയ മോ‍ഡലാണ് ഇന്തോനേഷ്യൻ വിപണിയിൽ പുറത്തിറക്കിയത് അടുത്തിടെയാണ്. ഇന്തോനേഷ്യൻ‌ വിപണിയിലുള്ള 1.5 ലിറ്റർ പെട്രോൾ എൻജിനുമാണുള്ളത്. 

Rush

2014 ലെ പാരീസ് ഓട്ടോഷോയിലും 2015 ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിലും ലോസ് ആഞ്ചലസ് ഓട്ടോഷോയിലും കമ്പനി പ്രദർശിപ്പിച്ച ക്രോസ് ഓവർ എസ് യു വി കൺസെപ്റ്റിന്റെ പ്രൊ‍ഡക്ഷൻ വേർഷനാണ് സി–എച്ച്ആർ. കോംപാക്റ്റ് ഹൈ റൈഡർ എന്നതിന്റെ ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി–എച്ച്ആർ ഇന്ത്യയിൽ ഹ്യുണ്ടേയ് ക്രേറ്റ, മാരുതി എസ് ക്രോസ്, ഹോണ്ട ബി–ആർവി തുടങ്ങിയ വാഹനങ്ങളോടായിരിക്കും മത്സരിക്കുക. വാഹനത്തിന്റെ യൂറോപ്യൻ വകഭേദത്തിൽ 1.2 ലീറ്റർ ടർബോ ചാർജിങ് പെട്രോൾ എൻജിനും പ്രീയൂസിൽ ഉപയോഗിക്കുന്ന 1.8 ലീറ്റർ ഹൈബ്രിഡ് എൻജിനുമുണ്ട്.