മമ്മൂട്ടിയുടെ വിന്റേജ് വോൾവോ ദുൽക്കറിന്റേയും

DQ Volvo

വാഹന കമ്പത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയും മകൻ ദുൽക്കറും ഒരുപോലെയാണ്. വാഹനങ്ങളോട് അടങ്ങാത്ത അഭിനിവേശമാണ് മലയാള സിനിമയിലെ ഈ സൂപ്പർ‌താരങ്ങൾക്ക്. നിരവധി വാഹനങ്ങൾ സ്വന്തമായുള്ള ദുൽക്കറിന്റെ വിന്റേജ് വോൾവോയാണിപ്പോൾ‌ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്. വോൾവോയുടെ 240 ഡിഎൽ സ്റ്റേഷൻ വാഗൺ ഇവർ സ്വന്തമാക്കിയത് അടുത്തിടെയാണ്. വോൾവോ 240 ‍ഡിഎൽ‌ സ്റ്റേഷൻ വാഗണിൽ‌ മമ്മൂട്ടി സിനിമയുടെ സെറ്റിലെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ തകർപ്പൻ വിന്റേജ് കാർ താരമായത്.

DQ Volvo

സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ 1974 മുതൽ 1984 വരെ പുറത്തിറക്കിയ അഞ്ചു ഡോർ സ്റ്റേഷൻ വാഗണാണ് വോള്‍വോ 240 ഡിഎല്‍. വോള്‍വോയുടെ തന്നെ റെ‍ഡ് ബ്ലോക് 2.0–2.3 ലീറ്റർ നാല് സിലിണ്ടർ എൻജിനുകളാണ് 240 സീരിസുകളിൽ കൂടുതലായും ഉപയോഗിച്ചിരുന്നത്.  എന്നാൽ 240 സീരിസിന്റെ ഡീസൽ മോ‍‍ഡലുകളിൽ ഫോക്സ്‍‌വാഗന്റെ  എൻജിനും ഉപയോഗിച്ചിട്ടുണ്ട്.

DQ Volvo

നേരത്തെ ഒരു മെഴ്സിഡസ് W123 റീസ്റ്റോർ ചെയ്തിരുന്നു. നശിക്കാറായ പഴയ വാഹനത്തിന്റെ ചിത്രവും റീസ്റ്റോർ ചെയ്ത് കിടിലനാക്കിയ പുതിയ വാഹനത്തിന്റെ ചിത്രവും സമൂഹ മാധ്യമങ്ങളിലൂടെ അന്ന് തന്റെ സന്തോഷം പങ്കുവെച്ച് ദുൽക്കർ സമൂഹത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മമ്മൂട്ടി സാമ്രാജ്യത്തിൽ ഉപയോഗിച്ച മെഴ്സഡീസ് ബെൻസ് 250 മോഡൽ കാറാണ് ദുൽക്കർ അന്ന് റീസ്റ്റോർ ചെയ്തത്.

പൂർണ്ണമായും നശിച്ച കാർ ‌വര്‍ഷങ്ങൾ നീണ്ട പരിശ്രമത്തിൽ TME 250 ന് പുനർജനിച്ചത്. വാഹനങ്ങളെ പ്രണയിക്കുന്നവർ ഒരുപാടു പേരുണ്ട്. ആഡംബരം തുളുമ്പുന്ന പല വാഹനങ്ങളുണ്ടെങ്കിലും ബെൻസ് 250, വോൾവോ സ്റ്റേഷൻ വാഗനും പോലുള്ള വാഹനങ്ങൾ ദുൽക്കറിന് സമ്മാനിക്കുന്ന സന്തോഷം വളരെ വലുതാണ്. ഒരു യഥാർത്ഥ വാഹന പ്രേമിക്ക് മാത്രം ലഭിക്കുന്ന സന്തോഷം.