25000 പിന്നിട്ട്, 26 പുരസ്കാരങ്ങൾ സ്വന്തമാക്കി ജീപ്പ് കോംപസ്

Jeep Compass

വിഖ്യാതമായ അമേരിക്കൻ ബ്രാൻഡിന്റെ ജനപ്രിയ മോഡൽ ജീപ്പ് കോംപസ് നിരത്തിലെത്തുന്നതിന് മുന്നേ തന്നെ വാർത്തകളിൽ ഇടം പിടിച്ച വാഹനമാണ്. സ്റ്റൈലിലും ഫീച്ചറിലുമെല്ലാം മുന്നിൽ നിൽക്കുന്ന വാഹനത്തിന്റെ വിലയും ഏവരേയും ആകർഷിച്ചു.  നിരത്തിലെത്തി ഏഴു മാസം 25000 യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടിരിക്കുന്നു കോംപസ്.

കൂടാതെ നിരവധി പുരസ്കാരങ്ങളാണ് കോംപസിനെ തേടി എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച വാഹനം എന്ന പുരസ്കാരം ഏഴ് എണ്ണം ലഭിച്ചപ്പോൾ ഏറ്റവും മികച്ച എസ് യു വി എന്ന പുരസ്കാരം 19 എണ്ണം ലഭിച്ചു. രാജ്യത്തെ വിവിധ ഓട്ടോമൊബൈൽ മാസികകളും സൈറ്റുകളും നല്‍കിയ പുസ്കാരങ്ങളാണ് ഇവയെല്ലാം. 

2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിന് ഇന്ത്യയിലുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കുരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.  ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്