ഹ്യുണ്ടേയ് ക്രേറ്റയ്ക്ക് ഭീഷണിയാകാൻ സുസുക്കി വിറ്റാര

Suzuki Vitara

സൂപ്പർ ഹിറ്റായി മുന്നേറുന്ന എസ് യു വി വിറ്റാര ബ്രെസയ്ക്ക്  പിന്നാലെ മറ്റൊരു എസ് യു വിയുമായി മാരുതി എത്തുന്നു. രാജ്യന്തര വിപണിയിലെ സുസുക്കിയുടെ മിഡ് സൈസ് എസ് യു വി വിറ്റാരെയായിരിക്കും ക്രേറ്റയുടെ എതിരാളിയായി മാരുതി ഇന്ത്യയിലെത്തിക്കുക. 4.2 മീറ്റർ നീളമുള്ള വിറ്റാരയുടെ പരീക്ഷണയോട്ടങ്ങൾ ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു. 

Suzuki Vitara

മാരുതി സുസുക്കിയിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും വിറ്റാര ബ്രെസയ്ക്ക് മുകളിൽ എസ് യു വിയെ കമ്പനി പുറത്തിറക്കുമെന്നു തന്നെയാണ് കരുതുന്നത്. ഇന്ത്യയിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന വാഹനത്തിന് 118 ബിഎച്ച്പിയുടെ ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത് എന്നാണ്  റിപ്പോർട്ടുകൾ.

വിറ്റാര ബ്രെസയുടെ വൻവിജയമാണ് മാരുതിയെ കൂടുതൽ എസ് യു വികൾ ഇന്ത്യയിൽ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്നത്. നേരത്ത ഗ്രാൻഡ് വിറ്റാരയെ സുസുക്കി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നുന്നെങ്കിലും വിൽപ്പന വിജയം നേടാഞ്ഞതിനാൽ പിൻവലിക്കുകയായിരുന്നു.