Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമഹ ‘സൈനസ് റേ സീ ആറി’നു 2 പുതുനിറം കൂടി

Ray ZR Ray ZR

ഗീയർരഹിത സ്കൂട്ടറായ ‘സൈനസ് റേ സീ ആറി’ന് രണ്ടു പുതു വർണങ്ങൾ കൂടി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോർ (ഐ വൈ എം) പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. ഇതോടെ അർമദ ബ്ലൂ(ഡിസ്ക്), മാറ്റ് ഗ്രീൻ(ഡിസ്ക്/ഡ്രം), മാവെറിക് ബ്ലൂ( ഡിസ്ക്/ഡ്രം), റൂസ്റ്റർ റെഡ്(ഡിസ്ക്), ഡാർക് നൈറ്റ് എഡീഷൻ(ഡിസ്ക്) നിറങ്ങളിലാണു സ്കൂട്ടർ വിൽപ്പനയ്ക്കുള്ളത്.  ‘സൈനസ് റേ സീ ആറി’ന്റെ ഡ്രം ബ്രേക്ക് പതിപ്പിന് 53,451 രൂപയും ഡിസ്ക് ബ്രേക്ക് വകഭേദത്തിന് 55,898 രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. 

‘ബ്ലൂ കോർ’ സാങ്കേതികവിദ്യയുടെ പിൻബലമുള്ള 113 സി സി, ഫോർ സ്ട്രോക്ക്, ഇരട്ട വാൽവ്, എയർ കൂൾഡ് എൻജിനാണു സ്കൂട്ടറിന കരുത്തേകുന്നത്. ക്ഷമതയേറിയ എൻജിൻ പിൻബലത്തിൽ ലീറ്ററിന് 66 കിലോമീറ്ററാണ് ‘സൈനസ് റേ സീ ആറി’ന് യമഹ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സീറ്റിന് താഴെ 21 ലീറ്റർ സംഭരണ സ്ഥലം, രാത്രിയിലും തെളിഞ്ഞു കാണാവുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ട്യൂബ്രഹിത ടയർ തുടങ്ങിവയൊക്കെ ഈ സ്കൂട്ടറിൽ യമഹ വാഗ്ദാനം ചെയ്യുന്നുണ്ട്. 

വിപണിയുടെ അഭിരുചി മുൻനിർത്തി ഇന്ത്യയിലെ സ്കൂട്ടർ ശ്രേണി വിപുലീകരിക്കാൻ ഐ വൈ എം ശ്രമിച്ചിട്ടുണ്ട്. യുവാക്കളെ ലക്ഷ്യമിട്ട് ‘സൈനസ് റേ സീ’യും കുടുംബങ്ങൾക്കായി ‘സൈനസ് ആൽഫ’യും ഫാഷൻ സ്കൂട്ടറായ ‘ഫസീനൊ’യുമാണു യമഹയുടെ ശ്രേണിയിലുള്ളത്. രാജ്യത്തെ ഇരുചക്രവാഹന വ്യവസായം 2017ൽ എട്ടു ശതമാനത്തോളം വളർച്ച നേടിയപ്പോൾ സ്കൂട്ടർ വിഭാഗത്തിന്റെ വിൽപ്പന വളർച്ച 12 ശതമാനത്തോളമായിരുന്നെന്നു യമഹ മോട്ടോർ ഇന്ത്യ സെയിൽസ് സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തിൽ പുതിയ ഉണർവ് സൃഷ്ടിക്കാൻ ‘സൈനസ് റേ സീ ആറി’ന്റെ പുതുവർണങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.