എത്തിപ്പോയി പുതിയ കൊറോള ഹാച്ച്ബാക്ക്

Toyota Corolla hatchback

ജനപ്രിയ ഹാച്ചായ കൊറോളയെ അടിസ്ഥാനമാക്കി പുതിയ ഹാച്ചുമായി ടൊയോട്ട. 2018 ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനം ന്യൂയോർക്ക് ഓട്ടോഷോയിലും പ്രദർശിപ്പിക്കും. രാജ്യാന്തര വിപണിയില്‍ കൊറോള ഐഎമ്മിന് പകരക്കാരനാവുന്ന ഹാച്ച്ബാക്ക് യുറോപ്യൻ വിപണിയിൽ വേറെ പേരിലാകും പുറത്തിറങ്ങുക. ക്രാംറിയും പുതിയ പ്രീയുസുമെല്ലാം ഉപയോഗിക്കുന്ന ടൊയോട്ടയുടെ ടിഎൻജിഎ മോഡുലാർ പ്ലാറ്റ്ഫോമിലാണ് പുതിയ കാർ നിർമിക്കുക. പന്ത്രണ്ടാം തലമുറ കൊറോളയെ അടിസ്ഥാനമാക്കി നിർമിക്കുന്ന കാറിൽ സ്റ്റൈലിഷ് ലുക്കായിരിക്കും.

Toyota Corolla hatchback

ടൊയോട്ടയുടെ ചെറു എസ് യു വി സിഎച്ച്–ആർ പിന്തുടരുന്ന ഡിസൈൻ ഫിലോസഫിയാണ് പുതിയ ഹാച്ച്ബാക്കിനും. സ്പോർട്ടിയായ ഇന്റീരിയർ 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം എന്നിവ പുതിയ കാറിലുണ്ട്.

യുഎസിൽ പുറത്തിറങ്ങുന്ന കാറിൽ 2.0 ലീറ്റർ ഇൻലൈൻ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ഉപയോഗിക്കുക. നിലവിലെ  കൊറോള സെഡാനിൽ ഉപയോഗിക്കുന്ന 132 ബിഎച്ച്പി 1.8 ലീറ്റർ എൻജിനെക്കാൾ ഭാരക്കുറവും കരുത്തു കൂടുതലുമായിരിക്കും പുതിയ എൻജിന് എന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.