Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെരാരിയുടെ റെക്കോർഡ് തകർത്ത് സ്വർഗ കവാടത്തിലെത്തി റേഞ്ച് റോവർ, 99 ഹെയർപിന്നുകൾ പിന്നിട്ടത് 9.51 മിനിറ്റിൽ

Range Rover Sport SVR Range Rover Sport SVR

ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ടിയാൻമെൻ പർവതം. 99 ഹെയർ‌പിൻ വളവുകൾ കയറി മലയുടെ മടിത്തട്ടിലെത്തിയാൽ ലഭിക്കുന്ന അവിശ്വസനീയമായ കാഴ്ചകള്‍ ആരുടേയും മനം നിറയ്ക്കും. ഈ പർവത താഴ്‌വരയിൽ മറ്റൊരു റെക്കോർഡും തകർത്ത് റേഞ്ച് റോവർ. നേരത്തെ സ്വർ‌ഗ കവാടത്തെ 999 പടികളിൽ വാഹനം ഓടിച്ചു കയറ്റിയാണ് ആളുകളെ അമ്പരപ്പിച്ചതെങ്കിൽ ഇത്തവണ 99 ഹെയർപിന്നുകള്‍ 9.51 മിനിറ്റിൽ ഓടിത്തീർത്താണ് റെക്കോർഡിട്ടത്.

Range Rover Sport SVR - Tianmen Road Time Trial

ഫെരാരി 458 ഇറ്റാലിയയുടെ പേരിലുള്ള റെക്കോർഡാണ് റേഞ്ച് റോവർ പഴങ്കഥയാക്കിയത്. കൊടും വളവുകളും ഒന്നു പിഴച്ചാൽ വിഴുങ്ങാൻ വായും തുറന്നിരിക്കുന്ന കൊക്കകളുടേയും ഭീഷണി മിറകടന്നായിരുന്നു റേഞ്ച് റോവർ യാത്ര. ‍999 പടികൾ നിഷ്പ്രയാസം ഓടിക്കയറി റെക്കോർഡിട്ട പാനസോണിക് ജാഗ്വർ റേസിങ് ഡ്രൈവർ ഹോ പിൻ തുങ് തന്നെയാണ് ഇത്തവണയും വാഹനം ഓടിച്ചത്. ഫെരാരിയുടെ റെക്കോർഡ് 10.31 മിനിറ്റായിരുന്നു. 99 ഹെയർ പിന്നുകൾ അടങ്ങുന്ന 11.3 കിലോമീറ്റർ ദൂരമാണ് 9.51 മിനിറ്റിൽ റേഞ്ച് റോവർ താണ്ടിയത്. 68.8 കിലോമീറ്ററായിരുന്നു ശരാശരി വേഗം.

rrsportsvr

റേഞ്ച് റോവർ സ്പോർട്സ് എസ് വിആറാണ് ഇതിനായി ഉപയോഗിച്ചത്.  വി8 സൂപ്പർചാർജിഡ് എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 575 പിഎസ് കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 4.5 സെക്കന്റ് മാത്രം വേണ്ട വാഹനത്തിന്റെ ഉയർന്ന വേഗം 280 കിലോമീറ്ററാണ്.