രണ്ടും കൽപ്പിച്ചു ടൊയോട്ട, യാരിസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Yaris

ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടേയ് വെർണ തുടങ്ങിയ വാഹനങ്ങളെ ലക്ഷ്യം വെച്ച് ടൊയോട്ട പുറത്തിറക്കുന്ന മിഡ് സൈസ് ഡെഡാൻ യാരിസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്ത മാസം പുറത്തിറങ്ങുന്ന യാരിസിന്റെ ഫീച്ചറുകളും മറ്റു വിവരങ്ങളുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഓട്ടമാറ്റിക്ക് അടക്കം നാലു വേരിയന്റുകളിലാണ് യാരിസ് പുറത്തിറങ്ങുക.

ഏഴ് എയർബാഗുകളും എബിഎസും ഈബിഡിയും ബ്രേക് അസിസ്റ്റും അടിസ്ഥാന വകഭേദങ്ങൾ മുതലുണ്ടാകും. അടിസ്ഥാന വകഭേദമായ ‘ജെ’യിൽ ഏഴ് എയർബാഗുകളും എബിഎസും ഇബിഡിയും ബ്രേക്ക് അസിസ്റ്റും ബോഡി കളർ മിററുകളും ഡോർഹാൻഡിലും പ്രൊജക്റ്റർ ഹാലജൻ ഹെഡ്‌ലാമ്പും ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജെസ്റ്റ്, കീലെസ് എൻട്രി, എൽസിഡി മൾട്ടി ഇൻഫോ ഡിസ്പ്ലെയോടു കൂടിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്രൗ ബോക്സ് തുടങ്ങിയവയുണ്ട്.

യാരിസ് ജെ വകഭേദത്തിന്റെ ഫീച്ചറുകള്‍ 

യാരിസ് ജി വകഭേദത്തിന്റെ ഫീച്ചറുകള്‍ 

യാരിസ് വി വകഭേദത്തിന്റെ ഫീച്ചറുകള്‍ 

യാരിസ് വിഎക്സ് വകഭേദത്തിന്റെ ഫീച്ചറുകള്‍ 

പുറത്തിറക്കുന്നതിന്റെ മുന്നോടിയായി ടൊയോട്ട യാരിസിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. അരങ്ങേറ്റ വേളയിൽ പെട്രോൾ എൻജിനോടെ മാത്രമാവും ‘യാരിസ്’ വിൽപ്പനയ്ക്കുണ്ടാവുക; 1.5 ലീറ്റർ, നാലു സിലിണ്ടർ ഡ്യുവൽ വി വി ടി ഐ പെട്രോൾ എൻജിനോടെ മാത്രമാവും കാർ ലഭിക്കുക. പരമാവധി 108 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ഏഴു സ്റ്റെപ് സി വി ടി(ഓട്ടമാറ്റിക്) ട്രാൻസ്മിഷനുകളാവും. മാത്രമല്ല, സമീപ ഭാവിയിലൊന്നും ‘യാരിസി’ന്റെ ഡീസൽ പതിപ്പ് പുറത്തിറക്കാൻ ടി കെ എമ്മിനു പദ്ധതിയുമില്ല.

ബെംഗളൂരുവിനടുത്ത് ബിദഡിയിലുള്ള ശാലയിൽ നിർമിക്കുന്ന ‘യാരിസി’ൽ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ വിഹിതം ഉയർന്നതലത്തിലാവുമെന്നും ടി കെ എം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ തികച്ചും മത്സരക്ഷമമായ വിലയ്ക്കു കാർ വിൽപ്പനയ്ക്കെത്തുമെന്നാണു വിലയിരുത്തൽ. 8.70 — 13.70 ലക്ഷം രൂപ വിലനിലവാരത്തിൽ ലഭിക്കുന്ന ‘സിറ്റി’യ്ക്കു വെല്ലുവിളി സൃഷ്ടിക്കാൻ അതിലും 20,000 — 30,000 വിലക്കുറവിൽ ‘യാരിസ്’ എത്തിയാലും അദ്ഭുതപ്പെടാനില്ല.