നന്ദി പൊലീസുകാരാ, നിങ്ങൾ രക്ഷിച്ചത് ഈ കുട്ടിയുടെ ജീവൻ

Image Capture From YouTube Video

ചില സമയങ്ങളിൽ ഒരു പരിചയവും ഇല്ലാത്തവരാണ് നമ്മുടെ രക്ഷകനായി എത്തുക. അവരുടെ ഇടപെടലുകൾ കൊണ്ടായിരിക്കും ചിലപ്പോൾ ജീവൻ അപകടത്തിലാകാതെ രക്ഷപ്പെടുന്നത്. അത്തരത്തിലൊരു അപകട വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തിരുപ്പതി ലീല മഹൽ സർക്കിളിലാണ് ആ അപകടം നടന്നത്. 

വിവിധ ട്രാഫിക് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ തിരുപ്പതി പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. സൈക്കിളിൽ എത്തിയ കുട്ടി റോഡ് കുറുകെ കടക്കാൻ ശ്രമിക്കവേ ബസ് ഇടിക്കുകയായിരുന്നു. ആ സമയത്ത് ഡ്യുട്ടിയിലൂണ്ടായ പൊലീസുകാരനാണ് ബസിന്റെ ചക്രത്തിന് അടിയിൽ പെടുന്നതിന് മുന്നേ കുട്ടിയെ പിടിച്ചു മാറ്റിയത്. പൊലീസുകാരന്റെ സമയോജിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത് എന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. 

ട്രാഫിക് ബ്ലോക്കി മെല്ലെ നിങ്ങുന്ന ബസിനുമുന്നിലൂടെ റോഡ് മുറിച്ചുകടക്കാൻ കുട്ടി ശ്രമിച്ചതും ബസ് ‍ഡ്രൈവർ കാണാത്തതുമാണ് അപകടകാരണം എന്നാണ് മനസിലാകുന്നത്. ബസിന്റെ മുൻ ചിക്രം കയറിയ സൈക്കിൾ പൂർണ്ണമായും തകർന്നു. ബസ് ഡ്രൈവറുടേയും കുട്ടിയുടേയും ആശ്രദ്ധയാണ് അപകടകാരണമെന്ന് പറയുന്ന സോഷ്യൽ മിഡിയ പൊലീസുകാരനും കൈയടി കൊടുക്കാനും മറക്കുന്നില്ല.