ഒരു കോടിയുടെ പവർകാറിൽ പറന്ന് വിരാട് കോഹ്‍ലി- വിഡിയോ

Audi RS 5

ഔഡി ഇന്ത്യയുടെ ബ്രാന്റ് അംബാസിഡറാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റർ കോഹ്‍ലി. ഔഡി അടുത്തിടെ വിപണിയിലെത്തിച്ച പെർഫോമൻസ് കാർ ആർഎസ് 5ന്റെ ഇന്ത്യയിലെ ആദ്യ ഉടമയും ക്രിക്കറ്റിലെ ഈ സൂപ്പർസ്റ്റാർ തന്നെ. ഔഡി എ5 കൂപ്പെയുടെ പെർപോമൻസ് പതിപ്പായ ആർഎസ് 5 കൂപ്പെയിൽ പറപ്പിക്കുന്ന കോഹ്‍‌ലിയുടെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറാലകുന്നത്. ഏകദേശം 1.10 കോടി രൂപ വില വരുന്ന കാറിൽ കോഹ്‍‌ലിയും ഔഡി ഇന്ത്യ എംഡി റാഹിൽ അൻസാരിയും ചേർന്ന് നഗരം ചുറ്റുന്ന  വിഡിയോ ഔ‍ഡി തന്നെയാണ് പുറത്തുവിട്ടത്. 

നഗരത്തിരക്കിലും എക്സ്പ്രെസ് ഹൈവേകളിലും ഒരുപോലെ ഓടിക്കാൻ പറ്റുന്ന കാറാണ് പുതിയ ആർഎസ് 5 എന്നാണ് കോഹ്‌ലി പറയുന്നത്. കാറിനെ മികച്ച പെർഫോ‌ർമെൻസ് തന്നെ ഇതിന്റെ ആരാധകനാക്കിയെന്നും കോഹ്‍ലി പറയുന്നു. ആർഎസ്5 ഒരു സിറ്റി സ്പോർട്സ് കാറാണ് എന്നാണ് താരം പറയുന്നത്. മികച്ച സ്റ്റൈൽ‌ ആരേയും ആകർഷിക്കും. മനോഹരമായ സ്വീറ്റ് എക്സ്ഹോസ്റ്റ് നോട്ടാണ് കാറിന് എന്നും താരം വ്യക്തമാക്കുന്നു.

Audi RS 5

ഔഡി എ5 കൂപ്പെയുടെ പെർഫോർമൻസ് പതിപ്പായ ആർഎസ് 5 ൽ 2.9 ലീറ്റർ പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. 444 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കും നൽകും ഈ എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.9 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. പരമാവധി വേഗം 250 കിലോമീറ്റർ‌.