വൻ വിലക്കുറവിൽ ടാറ്റ വാഹനങ്ങൾ

Tata Tiago

ടാറ്റ ഗ്രൂപ് ശതോത്തര സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയിൽ കാറുകൾക്ക് ആകർഷക വിലക്കിഴിവുമായി ടാറ്റ മോട്ടോഴ്സ്. പരിമിതകാല ആനുകൂല്യമെന്ന നിലയിൽ ഒരു ലക്ഷം രൂപ വരെ വിലക്കിഴിവും ഒരു രൂപയ്ക്ക് ഇൻഷുറൻസും പ്രത്യേക എക്സ്ചേഞ്ച് ബോണസുമൊക്കെയാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്. ‘ടിയൊഗാ’യും ‘നെക്സണു’മടക്കം ടാറ്റ മോട്ടോഴ്സ് ശ്രേണിയിലെ എല്ലാ മോഡലുകൾക്കും ബാധകമായ ആനുകൂല്യങ്ങളും ഇളവുകളും ജൂൺ 25 വരെ പ്രാബല്യത്തിലുണ്ടാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

ഹാച്ച്ബാക്കായ ‘ടിയാഗൊ’യും സബ്കോംപാക്ട് സെഡാനായ ‘ടിഗൊറും’ കോംപാക്ട് സ പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘നെക്സണു’മൊക്കെ ചേർന്ന് മികച്ച വിൽപ്പനയാണു ടാറ്റ മോട്ടോഴ്സിനു നേടിക്കൊടുക്കുന്നത്. 2017 മേയ് മാസത്തെ അപേക്ഷിച്ച് 61% വിൽപ്പന വളർച്ചയാണു കമ്പനി കഴിഞ്ഞ മാസം കൈവരിച്ചത്.

ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാനുള്ള നിരന്തര ശ്രമമാണ് കമ്പനി നടത്തി വരുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചഞ്ചർ വെഹിക്കക്കിൾസ് ബിസിനസ് യൂണിറ്റ് വവൈസ് പ്രസിഡന്റ്(സെയിൽസ്, മാർക്കറ്റിങ് ആൻഡ് കസ്റ്റമർ സപ്പോർട്ട്) എസ് എൻ ബർമൻ വെളിപ്പെടുത്തി. കാർ വാങ്ങുന്നവർക്ക് ആനന്ദകരമായ അനുഭവം പ്രദാനം ചെയ്യുകയാണു കമ്പനിയുട ദൗത്യം. ഗ്രൂപ്പിന്റെ 150—ാം വാർഷികാഘോഷ വേളയിൽ ഉപയോക്താക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ലക്ഷ്യമിട്ടാണ് ഇളവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.