ടാറ്റ നെക്സോൺ ഓഫ് റോഡിങ്ങിന് ഇറങ്ങിയാൽ– വിഡിയോ

Screengrab

കോംപാക്റ്റ് എസ്‍യുവി സെഗ്‌മെന്റിൽ വിറ്റാര ബ്രെസയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വാഹനമാണ് ടാറ്റ നെക്സോൺ. പെട്രോൾ‌, ഡീസൽ എൻജിനുകളുമായി എത്തുന്ന വാഹനത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഓഫ് റോഡിന് ഇണങ്ങുന്ന 4x4 വാഹനമല്ല നെക്സോൺ, എങ്കിലും ചെറിയൊരു ഓഫ് റോഡ് പരീക്ഷണം നടത്തിയാൽ നെക്സോൺ എങ്ങനെ പ്രതികരിക്കും?

ഓഫ് റോഡിലൊരു പരീക്ഷണം നടത്തി ഗുരുഗാവിലെ കുറച്ച് നെക്സോൺ ഉടമകൾ. റോ‍ഡില്ലാത്ത സ്ഥലത്തേക്ക് കയറി നടത്തിയ പെർഫോമൻസിൽ മികച്ച റെസ്പോൺസാണ് നെക്സോൺ നടത്തിയത്. ടർബോ ചാർജിഡ് എൻജിനും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിനും നെക്സോണിനെ പിന്തുണച്ചു എന്നാണ് ഉടമകൾ പറയുന്നത്. ഓഫ് റോഡിങ് ചെയ്യുന്നതിന്റെ വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

1.2 ലിറ്റര്‍ ടർബോ ചാർജിഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടടർബോ ചാർജിഡ് ഡീസല്‍ എൻജിനുകളാണ് നെക്‌സോണില്‍‍. പെട്രോൾ എൻജിന് 108 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും. ഡീസൽ എൻജിന് പരമാവധി 108 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും. 6.38 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.