നേരം ഇരുട്ടിവെളുത്തപ്പോള്‍ പറമ്പിലൊരു വിമാനം!

Image Source-Social Media

തലേ ദിവസം വരെ തരിശായി കിടന്ന ഭൂമി. എന്നാൽ‌ രാവിലെ പുറത്തിറങ്ങിയ ഗ്രാമവാസികൾ പറമ്പിലൊരു ഒരു ഭീമൻ വിമാനം കിണ്ട് ഞെട്ടി. അതും ബോയിങ്ങിന്റെ ഏറ്റവും വലിയ 747 വിമാനം. ഏതോ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയതാണെന്നാണ് ആളുകൾ കരുതിയത്. എന്നാൽ പിന്നീടാണ് ഗ്രാമത്തിലെ ഒരാൾ വാങ്ങിയതാണ് ഈ വിമാനം എന്ന് അവർക്ക് മനസിലായത്.  

തായ്‌ലാൻഡിലെ ബാങ്കോക്കിനു സമീപമുള്ളൊരു ഗ്രാമത്തിലാണ് സംഭവം നടന്നത്. തായ് എയർലൈൻസ് സർവ്വീസ് കാലാവധി കഴിഞ്ഞതിനെത്തുടർന്നു സ്ക്രാപ്പ്  ചെയ്യാനായി ലേലത്തിൽ വെച്ച വിമാനമാണ് സോംചി ഫുക്യോ എന്ന ആൾ വാങ്ങുകയായിരുന്നു. പ്രദേശത്തേയ്ക്ക് ആളുകളെ ആകർഷിക്കാനാണ് വിമാനം വാങ്ങിയത് എന്നാണ് സോംചി പറയുന്നത്. മോട്ടക്രോസ് ട്രാക്ക്, ഫുടബോൾ ഗ്രൗണ്ട് തുടങ്ങിയവ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇവിടം സന്ദർശിക്കുന്നവർക്ക് ഈ വിമാനത്തിൽ കയറാനും അതിലിരുന്ന് കളി ആസ്വദിക്കാനുള്ള അവസരവും നൽകും.

എൻജിനും മറ്റ് ഇലക്ട്രിക്  ഘടകങ്ങളും അഴിച്ചെടുത്തതിന് ശേഷമാണ് തായ് എയർലൈൻ‌സ് വിമാനം വിൽപനയ്ക്ക് വെച്ചത്. ബാങ്കോങ്ങിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേയ്ക്ക് റോഡുമാർഗമാണ് വിമാനമെത്തിച്ചത്‌.