Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എമിറേറ്റ്സിന്റെ വജ്ര വിമാനം; സത്യം ഇതാണ്

emirates-bling-777 Image Source: Emirates

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രമാണ് എമിറേറ്റ്സിന്റെ വജ്ര വിമാനത്തിന്റേത്. എമിറേറ്റ്സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൻ നിന്ന് ‘എമിറേറ്റ്സ് ബ്ലിങ് 777’ എന്ന പേരിൽ പോസ്റ്റ് ചെയ്ത ചിത്രം വളരെപ്പെട്ടെന്നു തന്നെ വൈറലായി മാറി. ശരിക്കും വജ്രം പതിപ്പിച്ച വിമാനം എമിറേറ്റ്സ് പുറത്തിറക്കിയോ എന്നായി അന്വേഷണം മുഴുവനും. എന്നാൽ ചിത്രത്തിന് പിന്നിലെ യഥാർത്ഥ കല പുറത്തുപറയുന്നു എമിറേറ്റ്സ്.

സാറ ഷക്കീൽ എന്ന പ്രശസ്ത ക്ലിസ്റ്റൽ ആർട്ടിസ്റ്റിന്റേതാണ് ചിത്രം എന്നാണ് എമറീറ്റ്സ് പറയുന്നത്. സാറ ഷക്കീർ ഡിസംബർ 4 ന് ഇന്റസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണിത്. സാറ സൃഷ്ടിച്ച ചിത്രം കണ്ട് താൽപര്യം തോന്നിയ എമറേറ്റ്സ് ട്വിറ്ററിൽ അവരുടെ അനുവാദത്തോടെ ട്വിറ്ററിൽ ഇടുകയായിരുന്നു. ഇതിന് പ്രതിഫലമായി പാക്കിസ്ഥാനിൽ നിന്ന് മിലാനിലേയ്ക്കുള്ള സാറയുടെ ടിക്കറ്റ് എമിറേറ്റ്സ് അപ്ഗ്രേഡ് ചെയ്ത് നൽകുകയും ചെയ്തു. പൂർണമായും ഭാവനയിൽ വിരിഞ്ഞൊരു ചിത്രമാണിതെന്നാണ് എമിറേറ്റ്സ് പറയുന്നത്.