നടുറോഡിൽ പിഞ്ചുകുഞ്ഞ്, വാഹനം ഇടിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം – വിഡിയോ

Screengrab

തിരക്കേറിയ പ്രധാന റോഡ്, വളവും തിരിവുമുള്ള ആ റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ,  പെട്ടെന്ന് ഹെഡ്‌ലൈറ്റിന്റെ അരണ്ടവെളിച്ചത്തിൽ വാഹനത്തിനു മുമ്പിലൊരു കുഞ്ഞ്. ആരും പേടിച്ചുപോകുന്ന അവസ്ഥ. കുഞ്ഞിന രക്ഷിക്കാനായി വാഹനം വെട്ടിച്ചാലും ചിലപ്പോൾ അപകടം സംഭവിക്കാം. അത്തരത്തിലൊരു സംഭവത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ  വൈറലാകുന്നത്.

കൃത്യസമയത്തു ഡ്രൈവർ വാഹനം നിർത്തിയതുകൊണ്ടു മാത്രമാണ് കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിയറ്റ്നാമിലാണ് സംഭവം നടന്നത്. റോഡിനരികിലുള്ള  വീട്ടിൽ നിന്ന് കുഞ്ഞ് റോഡിലേയ്ക്ക് ഇറങ്ങുകയായിരുന്നു. വാഹനം നിർത്തിയ ഉടനെ തന്നെ രക്ഷിതാക്കളെത്തി കുഞ്ഞിനെ റോഡിൽ നിന്ന് മാറ്റി. വാഹനത്തിന്റെ ഡാഷ്ബോർഡിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നേരത്തേയും വിയറ്റ്നാമിൽ നിന്നും സമാനസ്വഭാവമുള്ള സംഭവങ്ങളുടെ വിഡിയോ പുറത്തു വന്നിട്ടുണ്ട്.