മമ്മൂട്ടിയുടെ ബീസ്റ്റിനെ കടൽ തീരത്തുകൂടി പായിച്ച് ടൊവിനൊ - വിഡിയോ

Mammootty and Tovino

മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദർ കണ്ടവരാരും അതിലെ ‌ബ്ലാക്ക് ബീസ്റ്റിനെ മറക്കില്ല. ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് രംഗങ്ങളിൽ ഉപയോഗിക്കുന്ന മിസ്തുബിഷി പജീറോ ആരാധകരുടെ പ്രിയ വാഹനമായി മാറി. ഡേവിഡ് നൈനാന്റെ ബ്ലാക്ക് ബീസ്റ്റിൽ ഒരു കൈ പരീക്ഷിക്കുന്നു മലയാളത്തിലെ യുവ താരം ടൊവിനോ.

ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം തീവണ്ടിയുടെ ലോക്കേഷനുകളിലൊന്നായ കോഴിക്കോടിലെ തിക്കൊടി ഡ്രൈവ് ഇൻ ബീച്ചിലൂടെ പജീറോ ഓടിക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. തീവണ്ടിയുടെ ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ നായിക സംയുക്ത മേനോനാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ടൊവിനൊയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാകാനുള്ള കുതിപ്പിലാണ് തീവണ്ടി. നവാഗതനായ ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് ആണ് നിർമാണം.