ലക്ഷ്യം ക്രേറ്റ, സുസുക്കി വിറ്റാര എത്തിയാൽ മത്സരം മുറുകും

Suzuki Vitara

എതിരാളികളില്ലാത്ത മുന്നേറ്റമാണ് ഹ്യുണ്ടേയ്‌ ക്രേറ്റയുടേത്. എസ്‌യുവി ചന്തവും മികച്ച യാത്ര സുഖവും സ്റ്റൈലുമായി എത്തുന്ന കാർ ക്രേറ്റയുടെ വിപണിയാണ് ലക്ഷ്യം വെയ്ക്കുന്നത്. രണ്ടുമാസം മുൻപ് രാജ്യാന്തര വിപണിയിൽ അരങ്ങേറിയ പുതിയ വിറ്റാരയെയായിരിക്കും ഇന്ത്യയിലെത്തിക്കുക. പ്രീമിയം ലുക്കും സൗകര്യങ്ങളുമാണ് വിറ്റാരയുടെ ഹൈലൈറ്റ്.

Suzuki Virata

ക്രോം ഫിനിഷ്ഡ് ഗ്രിൽ, പുതിയ ബംബർ, എല്‍ഇഡി ഹെഡ്‍ലാംപ്, സ്പോർട്ടി അലോയ് വീലുകൾ എന്നിവ പുതിയ വിറ്റാരയിലുണ്ട്. 4.2 മീറ്ററാണ് നീളം. പ്രധാന എതിരാളികളെക്കാൾ നിലവാരമുള്ള ഇന്റീരിയറായിരിക്കും. വുഡൻഫിനിഷും ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും. സുരക്ഷയ്ക്കായി എബിഎസും എയർബാഗും കൂടാതെ എമർജൻസി ബ്രേക് സിസ്റ്റം, ലെയിൻ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോർട്ട് അലേർട്ട് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

മാരുതി സുസുക്കിയിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും വിറ്റാര ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.  ഇന്ത്യയിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന വാഹനത്തിന് 118 ബിഎച്ച്പി 1.6 ലീറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Suzuki Virata

വിറ്റാര ബ്രെസയുടെ വൻവിജയമാണ് മാരുതിയെ കൂടുതൽ എസ്‌യുവികൾ ഇന്ത്യയിൽ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്നത്. നേരത്ത ഗ്രാൻഡ് വിറ്റാരയെ സുസുക്കി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നുന്നെങ്കിലും വിൽപ്പന വിജയം നേടാത്തതിനാൽ പിൻവലിക്കുകയായിരുന്നു.