ഇത് സ്പോർട്സ്ബൈക്ക് അല്ല ഇങ്ങനെ പായാൻ– വിഡിയോ

Screengrab

സ്പോർട്ട്സ് ബൈക്കുൾ, കമ്യൂട്ടറുകള്‍, ക്രൂസറുകൾ, സൂപ്പർബൈക്കുകള്‍ അങ്ങനെ നിരവധി ബൈക്ക് വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗത്തിന് അനുസരിച്ചാകും ആ ബൈക്കുകളുടെ സ്വഭാവം. ഉദാഹരണത്തിന് ദൂര യാത്രകൾക്കും ഹൈവേ ക്രൂസിങ്ങിനുമുള്ളതാണ് ക്രൂസർ ബൈക്കുകൾ അവയ്ക്ക് സൂപ്പർബൈക്കുകളുടെ പെർഫോമൻസ് ലഭിക്കില്ല. എന്നാൽ ചിലപ്പോഴൊക്കെ ചിലരുടെ ബൈക്ക് ഉപയോഗം കണ്ടാൽ ഇത് സൂപ്പർബൈക്കല്ലാ എന്ന പറയാൻ തോന്നും.

അത്തരത്തിലൊരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മോഡിഫൈ ചെയ്ത ഹാർലി ഡേവിഡ്സണിലാണ് നമ്മുടെ കഥാനായകൻ. റോഡിലൂടെ പോകുന്ന സൂപ്പർബൈക്കുകളുടെ ഓവർടേക്ക് ചെയ്ത് കുതിക്കുകയാണ്. ചിലസമയങ്ങളിൽ നിയന്ത്രണം തെറ്റി എന്നു വരെ തോന്നിപ്പിക്കുന്ന പോലെയാണ് കക്ഷിയുടെ പറപ്പിക്കൽ.

ഉയരം കൂടിയ ഹാൻഡിൽ ബാറുകളുള്ള ഹാർലിയിലാണ് യുവാവ് കുതിക്കുന്നത്. വളവുകളെല്ലാം സൂപ്പർ ബൈക്കുകളെ നാണിപ്പിക്കുന്ന രീതിയിൽ കിടത്തി എടുക്കുന്നു. ബൈക്കിന്റെ പുറകേ വന്ന ബൈക്കറുടെ ഹെൽമെറ്റ് ക്യാമറയിൽ പതിഞ്ഞതാണ് ദൃശ്യങ്ങൾ. വിഡിയൊ കഴിഞ്ഞ വർഷം യൂട്യൂബിൽ അപ്‍ലോഡ് ചെയ്തതാണെങ്കിലും ഇപ്പോഴും ധാരാളം ആളുകൾ കാണുകയും ഇത്തരത്തിൽ ബൈക്ക് ഓടിക്കരുതേ എന്ന് യുവാവിനെ ഉപദേശിക്കുന്നുമുണ്ട്.