ടാറ്റയുടെ ഗ്രാഹക് സേവാ മഹോത്സവ് 23 മുതൽ

Tata Motors

വാണിജ്യ വാഹനങ്ങൾക്കായി ടാറ്റ മോട്ടോഴ്സ്  രാജ്യവ്യാപകമായി ‘ഗ്രാഹക് സേവാ മഹോത്സവ്’ എന്ന പേരിൽ സൗജന്യ സർവീസ് ക്യാംപ് സംഘടിപ്പിക്കുന്നു. രാജ്യത്തെ ആയിരത്തി അഞ്ഞൂറോളം ഡീലർഷിപ്പുകളും ടാറ്റ അംഗീകൃത സർവീസ് സ്റ്റേഷനു(ടി എ എസ് എസ്)കളും കേന്ദ്രീകരിച്ചു നടത്തുന്ന ക്യാംപ് ഈ ചൊവ്വാഴ്ച മുതൽ 29 വരെയാണ്. സൗജന്യ വാഹന പരിശോധനയ്ക്കു പുറമെ സ്പെയർപാർട്സ്, ലേബർ തുടങ്ങിയവയ്ക്ക് ആകർഷക നിരക്കിളവും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

കൂടാതെ ഇതോടൊപപ്പം ‘ഗ്രാഹക് സംവാദ്’ എന്ന പേരിൽ 24 മുതൽ 31 വരെ പ്രത്യേക പ്രചാരണ പരിപാടിയും ടാറ്റ മോട്ടോഴ്സ് സംഘടിപ്പിക്കുന്നുണ്ട്. കമ്പനിയിൽ നിന്നുള്ള പുതുമകളെക്കുറിച്ചും പരിഷ്കാരങ്ങളെക്കുറിച്ചും ഉപയോക്താക്കളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടാണ് ഈ ക്യാംപെയ്ൻ.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു കരുത്തേകുന്ന സ്തംഭങ്ങളാണു വാണിജ്യ വാഹനങ്ങളെന്നു ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് കസ്റ്റമർ കെയർ ആഗോള മേധാവി ആർ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്ന വാണിജ്യ വാഹന ഉടമസ്ഥർക്കു പിന്തുണ നൽകാനാണ് ‘ഗ്രാഹക് സേവാ മഹോത്സവി’ലൂടെ കമ്പനി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 നിലവിൽ രണ്ടായിരത്തിലേറെ ടച് പോയിന്റുകളാണു ടാറ്റ മോട്ടോഴ്സിനു രാജ്യത്തുള്ളത്. കൂടാതെ ഉപയോക്താക്കൾക്കു മികച്ച സേവനം ഉറപ്പാക്കാൻ പ്രത്യേക പെർഫോമൻസ് മോണിട്ടറിങ് സെല്ലും കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഒപ്പം വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും പ്രവർത്തന ചെലവ് കുറയ്ക്കാനുമായി ‘ദ്രോണ ഡ്രൈവേഴ്സ്’ എന്ന പേരിൽ പെർഫോമൻസ് മോണിട്ടറിങ് എക്സിക്യൂട്ടീവുകളെയും ടാറ്റ മോട്ടോഴ്സ് നിയോഗിച്ചിട്ടുണ്ട്.