താര സുന്ദരിക്ക് 2 കോടിയുടെ ‘സർപ്രൈസ്’ ഒരുക്കി ഭർത്താവ്

Shilpa Shetty, Image Source-Social Media

ഓരോ വിവാഹ വാർഷികങ്ങളും ഒരുമിച്ചു ചേർന്നതിന്റെ ഓർമപുതുക്കലുകളാണ്. ജീവിതത്തിലെ ഏറ്റവും മധുരതരമായ മുഹൂർത്തത്തെ ആഘോഷമാക്കാനായി ചിലർ ഒരുമിച്ചു യാത്രപോകുമ്പോൾ ചിലർ വിലമതിക്കാനാകാത്ത സമ്മാനങ്ങൾ പ്രിയപ്പെട്ടവൾക്കോ/ പ്രിയപ്പെട്ടവനോ സമ്മാനിക്കും.  ഈ മാസം 22ന് ഒമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന ബോളിവുഡ് സുന്ദരി ശിൽ‌പ്പ ഷെട്ടിയ്ക്ക് ഒരു സർപ്രൈസ് സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് ഭർത്താവ് രാജ് കുന്ദ്ര. 

ഏകദേശം 2 കോടിയിൽ അധികം രൂപ വില വരുന്ന റേഞ്ച് റോവർ വോഗാണ് താരത്തിന് സമ്മാനമായി ഭർത്താവു നൽകിയത്. നിറയെ ബലൂണുകൾ നിറച്ച വലിയ ബോക്സിനുള്ളിൽ എസ് യു വി പാർക്ക് ചെയ്ത് ഏറെ നാടകീയമായാണ് രാജ് കുന്ദ്ര വിവാഹ വാർഷിക സമ്മാനം ഭാര്യയ്ക്കു സമ്മാനിച്ചത്. തനിക്ക് ലഭിച്ച സമ്മാനത്തിന്റെ വിവരം താരം തന്നെയാണ് ഏറെ സന്തോഷത്തോടെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരോടു പങ്കുവെച്ചത്.

റേഞ്ച് റോവർ ശ്രേണിയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനമാണ് വോഗ്. പെട്രോൾ, ഡീസൽ മോഡലുകളുള്ള വാഹനത്തിന്റെ എക്സ്ഷോറൂം വില  1.74 കോടി മുതൽ 3.88 കോടി രൂപ വരെയാണ്. 335 ബിഎച്ച്പി കരുത്തുള്ള 3 ലീറ്റർ പെട്രോള്‍, 255 ബിഎച്ച്പി കരുത്തുള്ള 3 ലീറ്റർ‌ ‍ഡീസൽ, 335 ബിഎച്ച്പി കരുത്തുള്ള 4.4 ലീറ്റർ ഡീസൽ, 503 ലീറ്റർ കരുത്തുള്ള 5 ലീറ്റർ‌ പെട്രോൾ‌ എന്‍ജിനുകൾ വോഗിനുണ്ട്.