ഇത് ഔഡിയുടേയും എയർബസിന്റേയും പറക്കും ടാക്സി

Audi Airbus and Italdesign Flying Taxi Concept

സ്വയം ഓടുന്ന വൈദ്യുത കാറിന്റെയും യാത്രക്കാരെ വഹിക്കുന്ന ഡ്രോണിന്റെയും സമന്വയമായ പോപ് അപ് നെക്സ്റ്റിന്റെ മാതൃകയുമായി ഔഡിയും എയർബസും ഇറ്റാൽഡിസൈനും. ആംസ്റ്റർഡാമിൽ നടക്കുന്ന ഡ്രോൺ വീക്കിലാണ് ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയും യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസും ഇറ്റാലിയൻ ഡിസൈൻ, എൻജിനീയറിങ് കമ്പനിയായ ഇറ്റാൽഡിസൈനും ചേർന്നാണ് ഈ നൂതന ആശയം യാഥാർഥ്യമാക്കുന്നത്.

Audi Airbus and Italdesign Flying Taxi Concept

ഭാവി പറക്കും ടാക്സികളുടേതാണെന്ന് ഔഡിയുടെ ഉപസ്ഥാപനമായ ഇറ്റാലൻ ഡിസൈന്റെ പ്രസിഡന്റും ഔഡിയിലെ സോഴ്സിങ് ആൻഡ് ഐ ടി വിഭാഗം ചുമതലയുള്ള ബോർഡ് അംഗവുമായ ബെൺഡ് മാർട്ടെൻസ് അഭിപ്രായപ്പെട്ടു. ഔഡിയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ സംശയമേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസ്ഥലത്തു നടന്ന ആദ്യ പരീക്ഷണ പറക്കലിൽ പോപ് അപ് നെക്സ്റ്റിന്റെ പറക്കും മൊഡ്യൂൾ യാത്രക്കാരെ വഹിക്കുന്ന ക്യാപ്സ്യൂൾ കൃത്യമായി നിലത്തിറക്കി; തുടർന്ന് ഈ വാഹനം സ്വയം ഓടിത്തുടങ്ങുകയും ചെയ്തു. ‘പറക്കും ഡ്രോണി’ന്റെ യഥാർഥ വലുപ്പത്തിന്റെ നാലിലൊന്നു മാത്രമുള്ള മാതൃക ഉപയോഗിച്ചായിരുന്നു ഇപ്പോഴത്തെ പരീക്ഷണപ്പറക്കൽ.

Audi Airbus and Italdesign Flying Taxi Concept

സൗത്ത് അമേരിക്ക കേന്ദ്രീകരിച്ച് ഔഡി നടത്തുന്ന പരീക്ഷണങ്ങളിൽ എയർബസിന്റെ ഉപസ്ഥാപനമായ വൂമാണു പങ്കാളിയാവുന്നത്. ഇതിനു പുറമെ ജർമനിയിലെ ഇൻഗോൾസ്റ്റാഡ് കേന്ദ്രമാക്കി നടക്കുന്ന അർബൻ എയർ മൊബിലിറ്റി ഫ്ളയിങ് ടാക്സി പദ്ധതിയെയും ഔഡി പിന്തുണയ്ക്കുന്നുണ്ട്.