Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യത്യസ്തനാണ് ഈ ഗ്രീസ് മങ്കി

grease-monkey Grease Monkey

വാഹനങ്ങളെ സംബന്ധിക്കുന്നതെല്ലാം ഒരു കുടക്കീഴിൽ എന്നത് വാഹന ലോകത്തു പുതിയ സങ്കൽപമൊന്നുമല്ല. വിദേശരാജ്യങ്ങളിലും നമ്മുടെ നാട്ടിലുമെല്ലാം ഫലപ്രദമായി നടത്തുന്ന സംഗതിയാണിത്. അതുകൊണ്ടുതന്നെ ഓട്ടോഹബ് എന്നു കേൾക്കുമ്പോൾ വാഹന സംബന്ധമായതെല്ലാം ഒരിടത്ത് എന്നാവും ചിന്ത. എന്നാൽ പെരുമ്പാവൂരിലെ ഗ്രീസ്മങ്കി ഓട്ടോഹബ്ബിൽ എത്തിയാൽ അതു പാടേ മാറും. ഇവിടെ വന്നാൽ വാഹനം കഴുകാം, മുടി മുറിക്കാം, ഭക്ഷണം കഴിക്കാം, തുണി കഴുകാനും അയൺ ചെയ്യാനും ഡ്രൈക്ലീൻ ചെയ്യാനും കൊടുക്കാം... ഫോം വാഷ് മുതൽ കാർ ഡീറ്റെയ്‌ലിങ് വരെ ഇവിടെ ലഭ്യമാണ്. 

grease-monkey-5 Grease Monkey

2018 നവംബറിൽ സുഹൃത്തുക്കളായ അരവിന്ദ് മോഹൻ, മിലൻ ജേക്കബ്, ബേസിൽ ജോൺ, ജീതിൻ മോഹൻദാസ് എന്നിവർ ചേർന്നാണ് ഗ്രീസ്മങ്കി തുടങ്ങിയത്. അഞ്ചു വർഷ വാറന്റിയുള്ള നാനോ സിറാമിക് പെയിന്റ് പ്രൊട്ടക്‌ഷൻ, പോളിഷിങ്, വാഷിങ്, ഇന്റീരിയർ ക്ലീനിങ്, എസി വെന്റ് ക്ലീനിങ്, ഹെഡ്‌ലാംപ് റിസ്റ്റോറേഷൻ തുടങ്ങി വാഹന ഡീറ്റെയ്‌ലിങ്ങുമായി ബന്ധപ്പെട്ട വർക്കുകളെല്ലാം ഗ്രീസ് മങ്കി ചെയ്യുന്നുണ്ട്. ആവശ്യക്കാർക്ക് വിദേശത്തുനിന്ന് അലോയ് വീലുകൾ ഇറക്കുമതി ചെയ്തു കൊടുക്കുകയും ചെയ്യും.

grease-monkey-2 Grease Monkey

വാഹനം വാഷ് ചെയ്യാൻ വരുന്നവർക്ക് സമയലാഭം എന്ന രീതിയിലാണ് സലൂൺ എന്ന ചിന്ത വന്നത്. ഒരു കോഫിഷോപ്പും പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ പ്രളയം കണക്കുകൂട്ടൽ തെറ്റിച്ചു. അടുത്ത മാസം കോഫി ഷോപ്പ് ആരംഭിക്കുമെന്നും അരവിന്ദ് പറയുന്നു. ഉദ്ഘാടനത്തിന് തയാറെടുക്കുമ്പോഴായിരുന്നു വെള്ളപ്പൊക്കം. ഷോപ്പിൽ വെള്ളം കയറി ലക്ഷക്കണക്കിനു രൂപ നഷ്ടം വന്നു. വീണ്ടും ശരിയാക്കിയാണ് കഴിഞ്ഞ മാസം ഷോപ്പ് തുറന്നത്. ഇവിടെ മെമ്പർഷിപ്പ് എടുക്കുന്നവർക്ക് ആകർഷകമായി ഓഫറുകൾ നൽകുന്നുണ്ടെന്നും അരവിന്ദ് പറയുന്നു. 

grease-monkey-3 Grease Monkey

മങ്കി സെലൂൺ യുണിസെക്സാണ് . ഹെയർകട്ടിങ്, ബ്രീഡ് ഡ്രിമ്മിങ്, ഹെയർ സ്പാ, ക്ലീൻഅപ്പുകളും ഫേഷ്യലുകളും, ഗ്രൂം മെയ്ക്ക്ഓവർ, ഹെയർ സ്മൂത്തനിങ് ആൻഡ് കളറിങ് തുടങ്ങി ബ്യൂട്ടിപാർലറുകളുലെ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. ഇവിടെ എത്തുന്നവരുടെ സൗകര്യാർഥം ലാഗ ലോൺഡ്രി സർവീസിന്റെ കളക്‌ഷൻ പോയിന്റും ഗ്രീസ് മങ്കി ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.

വിവരങ്ങൾക്ക്: 9645472855