പുലി തന്നെ ജാഗ്വർ

Jaguar Performance Tour

എത്ര സുരക്ഷിതവും അതേസമയം തന്നെ ആവേശകരവുമാണു ജാഗ്വർ കാറുകളിലെ യാത്ര എന്നു തെളിയിക്കുന്നതാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ നടക്കുന്ന ജാഗ്വർ പെർഫോമൻസ് ടൂർ. കഴിഞ്ഞയാഴ്ച അങ്കമാലിയിലും ജാഗ്വർ XE, XF, XJ സെഡാനുകളും F-PACE എസ്‌യുവിയും F-TYPE സ്പോർട്സ് മോഡലും മിന്നുന്ന പ്രകടനം നടത്തി. 

ഞൊടിയിടയ്ക്കുള്ളിൽ വേഗമാർജിക്കുകയും കുറയുകയും ചെയ്യാനുള്ള ശേഷി പ്രകടമാക്കിയ സ്പീഡ് റൺ, അതിവേഗത്തിലും സ്ഥിരതയോടെ വെട്ടിത്തിരിക്കാനും ബ്രേക്കിടാനുമാകുന്നതാണു കാറുകളെന്നു തെളിയിച്ച സ്ലാലം, പെട്ടെന്നു ലെയ്ൻ വെട്ടിച്ചു ബ്രേക്കിട്ടാലും കൃത്യതയോടെ നിൽക്കുന്നതാണു ജാഗ്വർ എന്നുറപ്പാക്കിയ ലെയ്ൻ ചെയ്ഞ്ച് ആൻഡ് ബ്രേക്കിങ് എന്നിവയാണു നടന്നത്. ഇതൊക്കെ ചെയ്യുമ്പോഴും പിൻസീറ്റിലെ യാത്രക്കാർ ‘എടുത്തെറിയപ്പെടുന്നില്ല’ എന്നത് എല്ലാ മോഡലുകളുടെയും സവിശേഷതയായി.