ഫെബ്രുവരിയിൽ വിറ്റത് 31,000 അവഞ്ചറുകൾ

ക്രൂയിസർ ബൈക്കുകളിൽ പുതിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ബജാജ് അവഞ്ചർ‌. ഒക്ടോബർ പകുതിയോടെ വിപണിയിലെത്തിയ അവഞ്ചറിന്റെ 31,000 യൂണിറ്റുകളാണ് ഫെബ്രുവരി മാസം വിറ്റത്. ജനുവരി മാസത്തെക്കാള്‍ വിൽപ്പന പത്ത് ശതമാനം ഉയർന്നാണ് 31,000 യൂണിറ്റിൽ എത്തിയിരിക്കുന്നത്. 150 സിസി, 220 സിസി എന്‍ജിന്‍ വകഭേദങ്ങളുണ്ട് പുതിയ അവഞ്ചറിന്. ജനുവരി മാസം ഇന്ത്യയിൽ ആകെമാനം 28,085 യൂണിറ്റ് അവഞ്ചറുകളാണ് ഇന്ത്യയിൽ ആകെമാനം വിറ്റത്. അതിൽ 15722 എണ്ണം 150 സിസിയും 12363 എണ്ണം 220 സിസി അവഞ്ചറുകളുമായിരുന്നു.

220 സിസി അവഞ്ചറിന് ക്രൂസ്, സ്ട്രീറ്റ് എന്നീ രണ്ട് വകഭേദങ്ങളുണ്ട്. 150 സിസി ക്ക് സ്ട്രീറ്റ് വകഭേദം മാത്രമേയുള്ളു. ഹാന്‍ഡില്‍ ബാര്‍, റേഡിയേറ്റര്‍, സൈലന്‍സര്‍, ഗ്രാഫിക്സ് എന്നിവയാണ് 2015 അവഞ്ചറിന്റെ പുതുമ. 220 സിസി,സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 19 ബിഎച്ച്പി -17.50 എന്‍എം ആണ് ശേഷി. 220 ക്രൂസിനും സ്ട്രീറ്റിനും 84,000 രൂപയാണ് കൊച്ചി എക്സ്‍ഷോറൂം വില. 150 സ്ട്രീറ്റിന് പള്‍സർ 150യിൽ ഉപയോഗിക്കുന്ന 149 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് എന്‍ജിനാണ്. 14.30 ബിഎച്ച്പി കരുത്തും 12.50 എന്‍എം. ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. 77217 രൂപ അവഞ്ചർ 150യുടെ കൊച്ചി എക്സ് ഷോറൂം വില.