മദ്യപിച്ചാൽ ഈ സൈക്കിൾ ലോക്ക് തുറക്കില്ല

മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകത്താകെമാനമുള്ള കാര്യമാണ്. മോട്ടോർവാഹനങ്ങളാണ് കൂടുതൽ അപകടങ്ങളുണ്ടാക്കാറെങ്കിലും സൈക്കിളുകളും കുറവൊന്നുമല്ല. എന്നാൽ ഇനി മദ്യപിച്ചാൽ സൈക്കിൾ ഓടിക്കാൻ കഴിയില്ല. കാരണം ജപ്പാനിൽ വികസിപ്പിച്ച സൈക്കിൾ ലോക്ക് തുറക്കണമെങ്കിൽ നിങ്ങൾ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. 

മദ്യപിച്ച് സൈക്കിൾ ഓടിച്ചുണ്ടാകുന്ന അപകടം കുറയ്ക്കാനാണ് ജാപ്പനീസ് കമ്പനിയായ കോഹു ആൽക്കഹോൾ ലോക്ക് വികസിപ്പിചിരിക്കുന്നത്. ബ്രീത്ത് അനലൈസറിന്റെ അതേ രീതിയിൽ പ്രവർത്തിക്കുന്ന ലോക്ക് നിങ്ങളുടെ രക്തത്തിൽ മദ്യത്തിന്റെ അളവ് അനുവദനീയമായതിലൂം കൂടുതലാണെങ്കിൽ തുറക്കില്ല. പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ച് വിജയിച്ച ലോക്കിന് ഏകദേശം 240 മുതൽ 320 ഡോളർ (15000 മുതൽ 20500  രൂപവരെയാണ് വില).