വരുന്നു വെസ്പയുടെ പിൻഗാമി

Aprilia SR 150

പ്രമുഖ ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാവായ പിയാജിയോ വെസ്പയ്ക്ക് പിന്നാലെ അപ്രീലയുടെ സ്കൂട്ടറുകളുമായി എത്തുന്നു. പ്രീമിയം സ്കൂട്ടർ വിപണിയിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കമ്പനി സൂപ്പർബൈക്ക് നിർമ്മാതാക്കളായ അപ്രീലയുടെ 150 സിസി സ്കൂട്ടറുമായി എത്തുന്നത്.

Aprilia SR 150

മികച്ച സ്റ്റൈലും കരത്തുറ്റ എൻജിനുമായി എത്തുന്ന സ്കൂട്ടറിനെ കമ്പനി പതിമൂന്നാമത് ഡൽഹി ഓട്ടോഎക്സ്പൊയിൽ അവതരിപ്പിച്ചിരുന്നു. രാജ്യന്തര വിപണിയിലുള്ള അപ്രീലിയ ആർഎസ് 125 എന്ന സ്കൂട്ടറില്‍ വെസ്പ 150യുടെ എൻജിൻ ഘടിപ്പിച്ചാകും ആർഎസ് 150 ഇന്ത്യയിലെത്തുക. വെസ്പയുടെ വിവിധ മോഡലുകൾക്ക് ഉപയോഗിക്കുന്ന 150 സിസി 11.5 ബിഎച്ച്പി എൻജിൻ തന്നെയാണ് അപ്രീലിയ ആർഎസ് 150 തിനും ഉപയോഗിക്കുക എങ്കിലും ഗിയർബോക്സും, എൻജിൻ ട്യൂണിങ്ങിലും മാറ്റങ്ങളുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്.

യുവതലമുറയെ ആകർഷിക്കാൻ മികച്ച കരുത്തും സ്റ്റൈലുമായിട്ടാകും ആർഎസ് 150 എത്തുക. മുന്നിൽ ടെലെസ്കോപിക് സസ്പെൻഷനും പിന്നില്‍ ബൈക്കിലേതു പോലുള്ള ഷോക്കുമാണ് നൽകിയിട്ടുള്ളത്. മുന്നിൽ 220 എംഎം ഡിസ്ക് ബ്രേക്കുകളും പിന്നിൽ 140 എംഎം ഡ്രം ബ്രേക്കുകളും ഘടിപ്പിച്ചിരിക്കുന്നു. പിയാജിയോ പുതുതായി ആരംഭിക്കുന്ന മോട്ടോപ്ലസ് ഷോറൂമുകൾ വഴിയായിരിക്കും സ്കൂട്ടർ വിൽപ്പനയ്ക്കെത്തുക. 70,000 രൂപമുതൽ ഒരു ലക്ഷം രൂപ വരെയായിരിക്കും സ്കൂട്ടറിന്റെ എക്സ് ഷോറൂം വിലകൾ.