ബി എം ഡബ്ല്യു മേധാവി വേദിയിൽ തളർന്നു വീണു

ഫ്രങ്ഫർട്ടിലെ അന്താരാഷ്ട്ര വാഹന മേളയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ബി എം ഡബ്ല്യു വിന്റെ സി ഇ ഒ ഹരാൾഡ് ക്രൂഗെർ വേദിയിൽ തളർന്നു വീണു. വീണയാൾ ലോകത്തെ ആഡംബര കാർനിർമാതാക്കളിൽ പ്രമുഖരായ ബി എം ഡബ്യൂ വിന്റെ സി ഇ ഒ ആയപ്പോൾ വീഴ്ച വാർത്തയായി. യൂ ട്യൂബിലും കയറി ചരിത്ര പ്രസിദ്ധമായ ആ വീഴ്ച.

പുതിയ ബി എം ഡബ്ല്യു മോഡലുകളെ പരിചയപ്പെടുത്തി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു ക്രൂഗർ വീണത്. രണ്ടു പേർ ഉടൻ വേദിയിലെത്തി അദ്ദേഹത്തെ താങ്ങിയെഴുന്നേൽപ്പിച്ചു. അവരുടെ കൈ പിടിച്ച് ക്രൂഗർ വേദി കാലിയാക്കി. മുടങ്ങിയ വാർത്താ സമ്മേളനം പിന്നീടു നടത്തുമെന്ന് ബി എം ഡബ്ല്യു വക്താവ് വെളിപ്പെടുത്തി.

വാഹന മേള സെപ്റ്റംബർ 27 ന് അവസാനിക്കും. ലോകത്തെ എല്ലാ പ്രമുഖ കാർ നിർമാതാക്കളും അവരുെട ഏറ്റവും പുതിയ മോഡലുകൾ പ്രദർശിപ്പിക്കുന്ന വേദിയാണിത്.