കാർഫി മൽസര വിജയികൾ‌ക്ക് സമ്മാനം നൽകി

മനോരമ ഓൺ‌ലൈനും രാജശ്രീ മോട്ടോഴ്സും ചേർന്നൊരുക്കിയ കാർഫി കോണ്ടെസ്റ്റിലെ വിജയികൾക്കൊപ്പം മലയാള മനോരമ മാർക്കറ്റിങ് ഡിജിഎം ബാലഗോപാലും രാജശ്രീ മോട്ടോഴ്സ് സിഇഒ രാജീവ് മേനോനും

മനോരമ ഓൺ‌ലൈനും രാജശ്രീ മോട്ടോഴ്സും ചേർന്നൊരുക്കിയ കാർഫി മൽസരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. ആലുവയിലെ രാജശ്രീ മോട്ടോഴ്സിന്റെ ഷോറൂമിൽ‌ വെച്ച് മലയാള മനോരമ മാർക്കറ്റിങ് ഡിജിഎം ബാലഗോപാലും രാജശ്രീ മോട്ടോഴ്സ് സിഇഒ രാജീവ് മേനോനും ചേർന്നാണ് വിജയികൾക്ക് സമ്മാനം നൽകിയത്. ഒന്നാം സമ്മാനം തിരുവന്തപുരം സ്വദേശി നവീൻ പി മാർട്ടിനും, രണ്ടാം സമ്മാനം പാലക്കാട് സ്വദേശി നിഷാന്ത് കുമാറിനും മൂന്നാം സമ്മാനം ഇരിങ്ങാലക്കുട സ്വദേശി ജെസ്റ്റിൻ പോളിനുമാണ് ലഭിച്ചത്.

മഴയ്ക്കും കാറിനുമൊപ്പം ഫോട്ടോ എടുത്ത് രസകരമായ ഒരു അടിക്കുറിപ്പോടു കൂടി മനോരമ ഓൺലൈൻ കാർഫീ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ആയിരത്തിൽ അധികം വരുന്ന എന്റ്രികളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച പത്ത് ഫോട്ടോകളിൽ നിന്ന് വായനക്കാരാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഒന്നാം സമ്മാനമായി മെഴ്സിഡിസ് ക്ലോക്കും ഒരു ദിവസം ബെൻസിൽ കറങ്ങാനുള്ള അസുലഭ അവസരവും രണ്ടാം സമ്മാനമായി മെഴ്സിഡസ് ബെൻസിന്റെ എക്സ്ക്ലൂസീവ് ഗ്ലാസ് സെറ്റും മൂന്നാം സമ്മാനമായി മെഴ്സിഡസ് ബെൻസിന്റെ പെൻ സെറ്റും നൽകിയത്.