ദക്ഷിൺ ഡെയറിൽ മുൻചാംപ്യന് മുൻതൂക്കം

മാരുതി സുസുക്കി ദക്ഷിൺ ഡെയർ മത്സരം മൂന്നാം ദിനത്തിലേക്ക് കടന്നു. ഹൂബ്ലിയിലെ വത്യസ്ത പാതകളിലൂടെ നടന്ന മത്സരം അതീവ സാഹസികവും വാശിയേറിയതുമായിരുന്നു. കാപാട്, ഗുഡാ മലനിരകളിൽ നടന്ന മത്സരം കാണാനായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ് കണക്കിന് കാണികളാണ് അണിനിരന്നത്.

മാരുതി ദക്ഷിൺ ഡെയർ 2015-ൽ നിന്ന്... ചിത്രങ്ങൾ: മെറിൻ റിബേക്ക തോമസ്

പരിചയസമ്പന്നരെയും തുടക്കക്കാരെയും ഒരുപോലെ കുഴക്കിയ ട്രാക്കായിരുന്നു ഇവിടുത്തേത്. കഴിഞ്ഞ പ്രവശ്യത്തെ ചാംപ്യനായ സന്ദീപ് ശർമ കരൺ ആര്യ എന്നിവർ തങ്ങളുടെ ജിപ്സിയിൽ ഇൗ ട്രക്ക് കടന്നത് റെക്കോർഡ് വേഗത്തിലാണ്. ആദ്യ ദിനത്തിൽ‌ കൈവരിച്ച മുൻതൂക്കം അവർ നിലനിർത്തുകയും ചെയ്തു.

ബൈക്ക് വിഭാഗത്തിലും അത്ഭുതഭങ്ങളൊന്നും സംഭവിച്ചില്ല. ആദ്യ ദിനത്തിൽ മുന്നിലുണ്ടായിരുന്ന അർവിന്ദ് കെപി തന്നെ രണ്ടാം ദിവസവും ഒന്നാം സ്ഥാനം നിലനിർത്തി. മൂന്നാം ദിവസം തുംഗഭദ്ര ഭാഗങ്ങളിലൂടെയാണ് മത്സരം പുരോഗമിക്കുക.

മാരുതി ദക്ഷിൺ ഡെയർ 2015-ൽ നിന്ന്... ചിത്രങ്ങൾ: മെറിൻ റിബേക്ക തോമസ്

രണ്ടാം ദിവസത്തെ മത്സരഫലം

കാർ വിഭാഗം

സന്ദീപ് ശർമ, കരൺ ആര്യ (മാരുതി) - 2:35:06

സമ്രത് യാദവ്, ഗൗരവ് - 2:39:23

ബൈക്ക് വിഭാഗം

അർവിന്ദ് കെ പി - 2:23:51

നടരാജ് - 2:31:15