ഫോക്സ്‌വാഗൻ ‘അമിയൊ’ ഉടമകളിലേക്ക്

Ameo

നാലു മീറ്ററിൽ താഴെ നീളമുള്ള സബ് കോംപാക്ട് സെഡാൻ വിഭാഗത്തിൽ ഫോക്സ്‌വാഗൻ ഇന്ത്യ അവതരിപ്പിച്ച ‘അമിയൊ’ ഉടമകൾക്കു കൈമാറിത്തുടങ്ങി. കഴിഞ്ഞ മേയ് 12ന് ആരംഭിച്ച റോഡ്ഷോയ്ക്കു പിന്നാലെയായിരുന്നു ഫോക്സ്‌വാഗൻ ഇന്ത്യ ‘അമിയൊ’യുടെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണു ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ, അമിയൊ’യെ ആഗോളതലത്തിൽ തന്നെ ഇതാദ്യമായി പ്രദർശിപ്പിച്ചത്. ഹാച്ച്ബാക്കായ ‘പോളോ’യ്ക്കും ഇടത്തരം സെഡാനായ ‘വെന്റോ’യ്ക്കുമിടയിൽ ഇടം പിടിക്കുന്ന ‘അമിയൊ’ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.

ബലേനൊ ഹൈബ്രിഡാകുന്നു

ഫെബ്രുവരിയിൽ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്തതു മുതൽ ‘അമിയൊ’ കാർ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചതായി ഫോക്സ്‌വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ഡയറക്ടർ മൈക്കൽ മേയർ അവകാശപ്പെട്ടു. പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തിയ റോഡ് ഷോ കൂടിയായതോടെ കാറിലുള്ള താൽപര്യം വീണ്ടും ഉയർന്നു. ഇപ്പോൾ ഇന്ത്യയ്ക്കായി ഇന്ത്യയിൽ നിർമിച്ച ‘അമിയൊ’ സെഡാന്റെ ഡെലിവറിക്കും തുടക്കമായതായി അദ്ദേഹം വെളിപ്പെടുത്തി. മികച്ച സാങ്കേതികവിദ്യയും സുരക്ഷിതത്വും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ സമന്വയിക്കുന്ന ‘അമിയൊ’ ആകർഷക വിലയ്ക്കാണു ലഭ്യമാവുന്നതെന്നു മേയർ അഭിപ്രായപ്പെട്ടു. പോരങ്കിൽ ‘അമിയൊ’ ഉടമകൾക്കായി ഫോക്സ്‌വാഗൻ പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

10000 രൂപയിൽ തുടക്കം : ഇപ്പോൾ വരുമാനം 20 കോടി

Ameo

‘വെന്റോ’യ്ക്കും ‘പോളോ’യ്ക്കും സ്കോഡ ‘റാപിഡി’നുമൊക്കെ അടിത്തറയാവുന്ന അതേ പ്ലാറ്റ്ഫോമിലാണു ഫോക്സ്‌വാഗൻ ‘അമിയൊ’യും സാക്ഷാത്കരിച്ചിരിക്കുന്നത്. പ്രതിദിനം അഞ്ഞൂറോളം കാറുകൾ നിർമിക്കാനുള്ള ശേഷിയാണു പുണെയ്ക്കടുത്ത് ചക്കനിലെ ഫോക്സ്‌വാഗൻ ശാലയ്ക്കുള്ളത്; ഇതിൽ 150 എണ്ണം ‘അമിയൊ’ ആവുമെന്നാണു കണക്ക്. മൊത്തം ഉൽപ്പാദനശേഷിയുടെ മൂന്നിലൊന്നും ‘അമിയൊ’യ്ക്കായി നീക്കിവച്ചതും ഫോക്സ്‌വാഗന് ‘അമിയൊ’യിലുള്ള ആത്മവിശ്വാസം പ്രകടമാക്കുന്നു. ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം) പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഏപ്രിൽ — ജൂൺ ത്രൈമാസത്തിൽ 21 ‘അമിയൊ’യുമായാണ് ഫോക്സ്‌വാഗൻ ഉൽപ്പാദനം ആരംഭിച്ചത്. മുംബൈ ഷോറൂമിൽ 5.14 ലക്ഷം രൂപ മുതലാണ് ‘അമിയൊ’ വകഭേദങ്ങളുടെ വില തുടങ്ങുന്നത്.

സുരക്ഷിത യാത്രയ്ക്ക് കാശു മുടക്കാം

Ameo

മൂന്നു വർഷം കൊണ്ട് 720 കോടിയോളം രൂപ ചെലവിട്ടാണു ഫോക്സ്‌വാഗൻ പുതിയ കാർ വികസിപ്പിച്ചെടുത്തത്. പ്രാദേശികമായി നിർമിച്ച 1.5 ലീറ്റർ ഡീസൽഎൻജിൻ കരുത്തേകുന്ന കാറിൽ ഉപയോഗിച്ചിരിക്കുന്ന യന്ത്രഘടകങ്ങളിൽ 82 ശതമാനത്തോളം ഇന്ത്യയിൽ നിന്നു സമാഹരിച്ചവയാണ്. അതേസമയം ‘അമിയൊ’യുടെ ഗീയർബോക്സും പെട്രോൾ എൻജിനും ഇറക്കുമതി ചെയ്യുന്നതു തുടരും. മിറർലിങ്ക് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, സ്റ്റാറ്റിക് കോണറിങ് ലൈറ്റ് തുടങ്ങിയവ സഹിതമാണ് ‘അമിയൊ’യുടെ വരവ്. സുരക്ഷയ്ക്കായി കാറിന്റെ എല്ലാ വകഭേദത്തിലും മുന്നിൽ ഇരട്ട എയർ ബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ലഭ്യമാണ്. ഫോക്സ്‌വാഗൻ ഷോറൂമുകൾക്കു പുറമെ ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയും ‘അമിയൊ’ ബുക്കിങ് സാധ്യമാണ്.