ഡ്യുക്കാറ്റി 959 പനിഗേൽ ഇന്ത്യയിൽ വില 14.04 ലക്ഷം

Ducati 959 Panigale

ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാറ്റിയുടെ പുതിയ സൂപ്പർബൈക്ക് 959 പനിഗേൽ ഇന്ത്യയിലെത്തി. 14.04 ലക്ഷം രൂപയാണ് ഡൽഹി എക്സ് ഷോറൂം വില. സൂപ്പർ സ്പോർട്സ് ബൈക്കുകളിൽ കരുത്തുകൊണ്ടും അഴകുെകാണ്ടും സാേങ്കതികത്തികവുകൊണ്ടും വേറിട്ടു നിൽക്കുന്ന പനിേഗൽ സീരീസിലെ പുതിയ ബൈക്ക് 959, 899 പനിഗേലിന്റെ പകരക്കാരനായാണ് എത്തിയത്.

Ducati 959 Panigale

ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ പുറത്തിറക്കിയെങ്കിലും ജൂലൈ മുതൽ മാത്രമേ ബൈക്ക് വിപണിയിൽ ലഭ്യമാകു. തായ്‌ലൻഡിൽ നിർമിച്ച് പൂർണ്ണമായും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ബൈക്കിൽ 959 സിസി എൻജിനാണ് ഉപയോഗിക്കുന്നത്. 10500 ആർപിഎമ്മിൽ 157 ബിഎച്ച്പി കരുത്തും 107.4 എൻഎം ടോർക്കുമുണ്ട് ഈ കരുത്തന്.

Ducati 959 Panigale

പനിഗേൽ 1299 നോട് സാമ്യം തോന്നുന്ന ഡിസൈനാണ് ബൈക്കിന്. അടി മുതൽ മുടിവരെ ഒാരോ ഇ‍ഞ്ചിലും ഡ്യുക്കാറ്റിയുെട നിർമാണ മികവ് തെളി‍ഞ്ഞു നിൽക്കുന്നു. തട്ടും തടവുമില്ലാത്ത ഒഴുക്കുള്ള ഡിൈസനാണ് ബോഡി പാനലുകൾക്ക്. നിർമാണ നിലവാരവും ഫിനിഷിങ്ങും മികച്ചതു തന്നെ. നിർമാണ മികവ്, പെർഫോമൻസ്, ലാേകാത്തര സാേങ്കതിക വിദ്യ എന്നിവയെല്ലാം സമന്വയിക്കുന്ന സൂപ്പർ താരമായ 959 പനിേഗൽ ഇന്ത്യയിൽ ഡ്യുക്കാറ്റിക്ക് കരുത്തേകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.