ഡസ്റ്ററും ഓട്ടോമാറ്റിക്കാവുന്നു

Renault Duster Explore Edition

കോംപാക്റ്റ് എസ് യു വി സെഗ്മെന്റിന് പുതു ജീവൻ സമ്മാനിച്ച വാഹനമാണ് ഡസ്റ്റർ. പുറത്തിറങ്ങി മൂന്നു വര്‍ഷമായെങ്കിലും ഇതുവരെ കാര്യമായ രൂപമാറ്റം വരാതിരുന്ന കോംപാക്റ്റ് എസ് യു വി ഡസ്റ്റർ അടിമുടി മാറ്റങ്ങളുമായി എത്തുന്നു. അടുത്ത മാസം ആദ്യം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനത്തിന് ഓട്ടോമാറ്റിക്ക് വകഭേദങ്ങളുമുണ്ടാകുമെന്നാണ് അറിയുന്നത്.

Renault Duster AWD

എന്നാൽ സിവിടി ഗിയർബോക്സ് ഉപയോഗിക്കാതെ ഓട്ടോമേറ്റ‍ഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) ഉപയോഗിക്കുന്ന മോഡലിന്റെ പേര് ഡസ്റ്റർ ഈസി-ആർ എഎംടി എന്നായിരിക്കുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. പുറത്തിറങ്ങി മൂന്നു വർഷത്തിനു ശേഷം വരുന്ന രൂപമാറ്റത്തിന് കഴിഞ്ഞ വർഷം ബ്രസീലിൽ പുറത്തിറങ്ങിയ മോ‍ഡലുമായി സാമ്യമുണ്ടായിരിക്കും.

റീ ഡിസൈൻ ചെയ്ത ഹെ‍ഡ്-ടെയിൽ ലാമ്പുകൾ, പുതിയ അലോയ് വീലുകൾ, മുൻഗ്രിൽ എന്നിവയാണ് പുറം ഭാഗത്തെ പ്രധാന മാറ്റങ്ങൾ. പുറം ഭാഗത്തിൽ മാത്രമല്ല അകത്തും കാര്യമായ മാറ്റങ്ങളുമായിട്ടായിരിക്കും ഡസ്റ്റർ 2016 എത്തുക. 1.5 ലിറ്റർ എൻജിനായിരിക്കും എ എം ടി വകഭേദത്തിന്. ആറു സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന എ എംടി വകഭേദത്തിന് മറ്റു മോഡലുകളേക്കാൾ ഒരു ലക്ഷം രൂപ കൂടുതലായിരിക്കും.