ഒരു മിനിട്ടിൽ ചാർജാകുന്ന ഇലക്ട്രിക്ക് വാഹന ബാറ്ററി

നിലവിൽ ലോകത്തിൽ ഏറ്റവും കുടുതൽ വേഗത്തിൽ ചാർജാകുന്ന ഇലക്ട്രിക്ക് ബാറ്ററി വൈദ്യുതി കാറായ ടെസ്ലയുടേതാണ്. ഏകദേശം 170 മൈൽ(273കിമീ) അരമണിക്കൂർ കൊണ്ടാണ് ചാർജാകുന്നത്. എന്നാൽ ഇസ്രയേൽ സ്റ്റാർട്ട്ആപ്പ് കമ്പനി ഇപ്പോൾ നടത്തുന്ന പരീക്ഷണങ്ങൾ വിജയിച്ചാൽ ടെസ്ലയുടെ ബാറ്ററി ഏകദേശം അഞ്ച് മിനിട്ടുകൊണ്ട് ഫുൾ ചാർജാകും. 

മൂന്ന് വർഷം പ്രായമുള്ള സ്റ്റോർഡോട്ട് എന്ന കമ്പനിയാണ് ബാറ്ററി പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിനായി സാംസങ്ങിൽ നിന്ന് 18 ദശലക്ഷം ഡോളറും റഷ്യൻ കോടീശ്വരൻ റോമൻ എബ്രാഹിമോവിച്ചിൽ നിന്ന് 66 ദശലക്ഷം ഡോളറും കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു. പുതിയ ടെക്‌നോളജികൾ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കാനുള്ള പരീക്ഷണത്തിലാണ് കമ്പനി. നിലവിൽ തങ്ങളുടെ സൂപ്പർ സ്പീഡ് ബാറ്ററികൾ ഫോണുകളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഉടൻ വാഹനങ്ങളിലുള്ള പരീക്ഷണം തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.