വനിതകളുടെ ചിറകിൽ ഒരു വിമാനം

കഴിഞ്ഞ ദിവസം എത്യോപ്യൻ എയർവേയ്സ് അഡിസ് അബെബയിൽ നിന്ന് ബാങ്കോക്കിലേയ്ക്ക് നടത്തിയ യാത്ര ചരിത്രമായിരിക്കുകയാണ്. ലോക വൈമാനിക ചരിത്രത്തിൽ സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്താന്‍ തക്ക വലിപ്പമുള്ള യാത്ര. എന്താണെന്നല്ലേ, ലോകത്തിൽ പൂർണ്ണമായും സ്ത്രീകൾ നിയന്ത്രിച്ച ആദ്യത്തെ വിമാനമായിരുന്നു അത്.

നിയന്ത്രിക്കുക എന്നു പറഞ്ഞാൽ‌ പൈലറ്റ് മാത്രമല്ല കേട്ടോ. പൈലറ്റിന് പുറമെ ക്യാബിൻ ക്രൂ, എയർപോർട്ട് ഓപ്പറേഷൻ, ഫ്ലൈറ്റ് ഡിസ്പാച്ചർ, ലോഡ് കൺട്രോളർ, റാമ്പ് ഓപ്പറേഷൻസ്, ഓൺ ബോർഡ് ലോജിസ്റ്റിക്സ്, ഏവിയേഷൻ സെയിഫ്റ്റി ആന്റ് സെക്യൂരിറ്റി, കേറ്ററിംഗ്, എയർ ട്രാഫിക്ക് കൺട്രോൾ, ടിക്കറ്റ് ഓഫീസേഴ്സ് തുടങ്ങി ആ ഫ്ലൈറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നത് വനിതകളാണ്.

എന്താ... വനിതകൾക്ക് അഭിമാനിക്കാവുന്ന േനട്ടം തന്നയല്ലേ ഇത്. അതേ എന്നു തന്നെയാണ് എത്യോപ്യൻ എയർലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിവേൾഡ് ഗിബ്രി അഭിപ്രായപ്പെട്ടത്. എത്യോപ്യയിലെ മാത്രമല്ല ലോകത്തിലെ എല്ലാ വനിതകൾക്കും അഭിമാനിക്കാൻ സാധിക്കുന്ന കാര്യമാണിത് എന്നാണ് ഗിബ്രിയുടെ അഭിപ്രായം. വിമൺ എൻപവർമെന്റ് ഫോർ എ സസ്റ്റൈനബിൾ ഗ്രോത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ഉദ്യമത്തിന് മുതിർന്നത് എന്നാണ് ഗിബ്രി പറഞ്ഞത്.