യൂണികോൺ വീണ്ടുമെത്തുന്നു

Honda CB Unicorn 150

ഹോണ്ടയുടെ ഏറ്റവും ജനപ്രിയ ബൈക്കായിരുന്നു ഹോണ്ട യൂണികോൺ 150. ഹോണ്ടയ്ക്ക് ഇന്ത്യയിൽ വേരോട്ടം നൽകിയ ബൈക്ക് കഴിഞ്ഞ വർഷം പകുതിയോടെയാണ് കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ചത്. പുതിയ 160 സിസി യുണിക്കോണിന്റെ പുറത്തിറക്കിലിനെ തുടർന്ന് പിൻവലിച്ച ബൈക്ക് കമ്പനി വീണ്ടും പുറത്തിറക്കുന്നു. അടുത്ത മാസം വിപണിയിലെത്തുന്ന സി ബി യൂണികോണിന് 71591 രൂപയാണ് കോട്ടയം എക്സ്ഷോറൂം വില.

പഴയ യൂണികോണിന്റെ അതേ എൻജിനുമായാണ് പുതിയത് എത്തുക. 150 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 13.14 ബിഎച്ച്പി -12.84 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡാണ് ഗീയര്‍ബോക്സ്. ഹോണ്ട ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ ബൈക്കായിരുന്നു യൂണികോൺ. കരുത്തും മൈലേജും ഒരുപോലെ ഒത്തിണങ്ങിയ യൂണികോൺ തുടക്കം മുതൽ ഇന്ത്യൻ യുവാക്കളുടെ പ്രിയ ബൈക്കായി മാറി.

കൂടാതെ 150 സിസി ബൈക്ക് വിഭാഗത്തില്‍ മോണോഷോക്ക് സസ്പെന്‍ഷന്‍ ആദ്യമായി അവതരിപ്പിച്ചത് യൂണികോണിലായിരുന്നു. 160 സിസി യൂണികോണ്‍ പുറത്തിറക്കിയശേഷം , കഴിഞ്ഞ വര്‍ഷം ജൂണിലാണ് 150 സിസി സി ബി യൂണികോണ്‍ കമ്പനി പിന്‍വലിച്ചത്.