Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈ കെ കൂ ഇനി ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ എം ഡി

hyundai-md

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ) ന്റെ മാനേജിങ് ഡയറക്ടറായി വൈ കെ കൂ ചുമതലയേൽക്കുന്നു. അഞ്ചു വർഷത്തിലേറെയായി ഇന്ത്യയിൽ ഹ്യുണ്ടേയിയെ നയിക്കുന്ന ബി എസ് സിയോയുടെ പകരക്കാരനായിട്ടാണു കൂ എത്തുന്നത്. സിയോളിൽ ഹ്യുണ്ടായ് മോട്ടോർ കമ്പനി ആസ്ഥാനത്തേക്കാണു സിയോ മടങ്ങുന്നത്.

മുമ്പും ഇന്ത്യയിൽ ജോലി ചെയ്തതിന്റെ പരിചയസമ്പത്തുമായാണു കൂ വരുന്നതെന്ന് എച്ച് എം ഐ എൽ അറിയിച്ചു. മൂന്നാം വരവിൽ എച്ച് എം ഐ എല്ലിന്റെ മാനേജിങ് ഡയറക്ടറാവാനാണു കൂവിന്റെ നിയോഗം.ഇതിനു പുറമെ വിൽപ്പന, വിപണന വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി ബി എസ് ജിയോങ്ങും എത്തുന്നുണ്ട്. നിലവിൽ ഈ പദവി വഹിക്കുന്ന വൈ ജെ ആനിനെ കോർപറേറ്റ് അഫയേഴ്സ് ടീം മേധാവിയായി നിയോഗിച്ചിട്ടുണ്ട്. ഈ സ്ഥാനത്തുണ്ടായിരുന്ന വൈ കെ ലീ കൊറിയയിലേക്കു മടങ്ങുമെന്നും എച്ച് എം ഐ എൽ അറിയിച്ചു. നേതൃനിരയിലെ മാറ്റങ്ങൾ നവംബർ എട്ടിനു പ്രാബല്യത്തിലെത്തുമെന്നും കമ്പനി പ്രഖ്യാപിച്ചു.