ഇതൊരു എംയു 7

ദിലീപ് ചാബ്രിയയുടെ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുള്ള വാഹനങ്ങൽ നാം കണ്ടിട്ടുണ്ട്. അമ്പാസിഡറിലും, ഇന്നോവയിലും, എക്കോസ്‌പോർട്ടിലും, ഡസ്റ്ററിലുമെല്ലാം കവിത വിരിയിച്ച ഡിസിയുടെ പുതിയ പരീക്ഷണം ഇസൂസി എംയു7ലാണ്. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഇസൂസുവിന്റെ ഇന്ത്യയിലെ ആദ്യ എസ് യു വിയാണ് എംയു7. കരുത്തും രൂപഗുണവുമുള്ള എംയു7ന്റെ ഇന്റീരിയർ അത്ര മികച്ചതല്ലെന്ന പേരിൽ ഏറെ പികേട്ടിരുന്നു. ആ പോരായ്മയാണ് ഡിസി മാറ്റിയിരിക്കുന്നത്. ഇന്റീരിയർ മുഴുവനായും മാറ്റി പുതിയ രൂപവും ഭാവവും നൽകിയാണ് ഡിസി ഇസൂസുവിനെ വരെ അമ്പരപ്പിച്ചിട്ടുള്ളത്.

വെളുപ്പും ബീജ് കളറും നൽകിയാണ് ഇന്റീരിയറിനെ ഭംഗിയുള്ളതാക്കിയിരക്കുന്നത്. കൂടാതെ വുഡൻഫിനുഷും, ക്രോമും, ലൈറ്റുകളും നൽകിയിരിക്കുന്നു. ഉന്നത നിലവാരം പുലർത്തുന്ന ലതർ അപ്‌ഹോൾസറിയും ഹെഡ് റെസ്റ്റുകളിൽ എൽസിഡി സ്‌ക്രീനുമെല്ലാം ഡിസി തങ്ങളുടെ എംയു7ന് നൽകിയിട്ടുണ്ട്. വാഹനത്തിന്റെ എഞ്ചിൻ ഭാഗത്തിന് മാറ്റളൊന്നും ഡിസി വരുത്തിയിട്ടില്ല. ഏകദേശം 3.45 ലക്ഷം രൂപയാണ് വാഹനം പൂർണ്ണായും മാറ്റങ്ങൾ വരുത്താൻ ചെലവായിരിക്കുന്നത്.