കേരളത്തിലെ ആദ്യ എൻഡെവർ നടൻ ജോജുവിന്

Joju and Family With New Endeavour, Photo Courtesy: Facebook

ബെസ്റ്റ് ആക്ടർ, കസിൻസ്, പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും, ചാർലി, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സഹനടനും നിർമാതാവുമായ ജോജുവും പുതിയ വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. ജോജുവിന്റെ പുതിയ വാഹനം ഫോഡിന്റെ എസ് യു വിയായ എൻഡെവറാണ്. പുതിയ എൻഡവറിന്റെ കേരളത്തിലെ ആദ്യ ഉടമയും ജോജു തന്നെയാണ്. കൊച്ചിയിലെ ഫോർഡ് ഷോറൂമിൽ നിന്നാണ്. ഫെയ്സ്ബുക്കിയൂടെയാണ് താരം വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്.

Photo Courtesy: Facebook

ഫോ‍ഡ് എൻ‍ഡെവർ

‌ഇന്ത്യയിൽ‌ നിലവിലുണ്ടായിരുന്ന എൻഡെവറിന്റെ രണ്ടാം തലമുറയാണ് വിപണിയിലെത്തിയത് കഴിഞ്ഞ മാസം അവസാനമാണ്. 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ ലഭ്യമാണ്. സിക്‌സ് സ്​പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും നാല് വീഡ് ഡ്രൈവ് മോഡലും എൻഡെവറിനുണ്ട്. 2.2 ലിറ്റര്‍ ഡ്യൂറ ടോര്‍ക്ക് നാല് സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിന്‍ 3200 ആർപിഎമ്മിൽ 158 ബിഎച്ച്പി കരുത്തും, 1600 ആർപിഎമ്മിൽ 385 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 3.2 ലിറ്റർ എൻജിൻ 3000 ആർപിഎമ്മിൽ 197 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 470 എൻഎം ടോർക്കും നൽകുന്നുണ്ട്.