കാശ്മീര്‍ - കന്യാകുമാരിവരെ മഹീന്ദ്ര റേവയുടെ ഗുഡ്നെസ് ഡ്രൈവ്

മുൻകാല ക്രിക്കറ്റ് കളിക്കാരൻ അരവിന്ദ് ഡിസിൽവയും മഹീന്ദ്ര റേവ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അരവിന്ദ് മാത്യുവും ചേർന്ന് റേവ ഗുഡ്‌നെസ് ഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

മഹീന്ദ്രയുടെ ഇലക്ട്രിക്ക് കാറായ റേവ കാശ്മീരിൽ നിന്ന് കന്യാകുമാരി വരെ യാത്ര നടത്തുന്നു. മഹീന്ദ്ര റേവ ഗുഡ്നെസ് ഡ്രൈവ് എന്ന പേരിട്ടിരിക്കുന്ന യാത്ര മഹീന്ദ്ര റേവ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അരവിന്ദ് മാത്യു ഫ്‌ളാഗ് ഓഫ് ചെയ്തു. ശ്രീലങ്കന്‍ മുന്‍ക്രിക്കറ്റര്‍ അരവിന്ദ ഡിസില്‍വയും പങ്കെടുത്തു.

52 പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കാശ്മീരിൽ നിന്ന് കന്യാകുമാരി വരെയുള്ള 5000 കിലോമീറ്റർ ദൂരം ഒരുമാസം കൊണ്ടാണ് റേവ പിന്നിടുന്നത്. പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമവുമായ ഇലക്ട്രിക് കാര്‍ എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. ഏറ്റവും കുറഞ്ഞ ടേണിങ് റേഡിയസും ക്ലച്ച് ഫ്രീ ഡ്രൈവും ഉള്ള മഹീന്ദ്ര റേവ ഇ ടു ഓ ഇലക്ട്രിക് കാര്‍ ഏത് പരിതസ്ഥിതിക്കും ഇണങ്ങും വിധം ഡ്രൈവ് ചെയ്യാവുന്നതാണെന്നുകൂടി വ്യക്തമാക്കനാണ് ഗുഡ്‌നെസ് ഡ്രൈവ് ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് മാത്യു പറഞ്ഞു.