ചൈനയിൽ നിന്നൊരു ഇലക്ട്രിക് കാർ

Le See Concept

വൻകിട ഫോൺ കമ്പനികളെ ഞെട്ടിച്ചുകൊണ്ടാണ് ലി ഇക്കോ എന്ന ചൈനീസ് സ്മാർട്ട്ഫോൺ കമ്പനി പുറത്തിറങ്ങിയത്. ലോകോത്തര കമ്പനികളുടെ ഫോണുകളോടു കിടപിടിക്കുന്ന സാങ്കേതികവിദ്യയും പെർഫോമൻസുമായി കുറഞ്ഞ വിലയിൽ കമ്പനി പുറത്തിറക്കിയ സ്മാർട്ഫോണുകൾ ആരാധകരുടെ ഇഷ്ട ബ്രാൻഡായി മാറിയതു വളരെ പെട്ടെന്നാണ്.

Le See Concept

ഇപ്പോഴിതാ മറ്റു കമ്പനികളെ ‍‍ഞെട്ടിച്ചുകൊണ്ട് ലി ഇക്കോ തങ്ങളുടെ ഇലക്ട്രിക് കൺസെപ്റ്റ് കാർ പുറത്തിറക്കിയിരിക്കുന്നു. എൽഇ സീ എന്ന പേരിലുള്ള കൺസെപ്റ്റ് കാർ 2016 ബീജിങ് ഓട്ടോഷോയിലാണ് കമ്പനി പ്രദർശിപ്പിച്ചത്. സൂപ്പര്‍ ഇലക്ട്രോണിക് എക്കോ സിസ്റ്റം എന്നതാണ് 'സീ'യുടെ മുഴുവന്‍ പേര്. മൊബൈൽ ആപ്ലിക്കേഷന്‍ വഴി നിയന്ത്രിക്കാവുന്നതും സ്വയം നിയന്ത്രിക്കാവുന്നതുമായ സംവിധാനങ്ങള്‍ കാറിനുണ്ട്.

Le See Concept

ഗ്ലാസ് കൊണ്ടാണ് വാഹനത്തിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. വിന്‍ഡ് സ്‌ക്രീന്‍ മുതല്‍ റിയര്‍ വിന്‍ഡോ വരെയുമുള്ള ഗ്ലാസ് റൂഫ് കാറിന്റെ സവിശേഷതയാണ്. വാഹനം ഉപയോഗിക്കുന്ന വ്യക്തിയുടെ ഭാവമാറ്റങ്ങൾ വരെ തിരിച്ചറിയുന്ന തരത്തിലാണ് എൽ ഇ സീയുടെ സംവിധാനങ്ങള്‍. ഓരോരുത്തരുടെയും ശാരീരിക വ്യത്യാസങ്ങള്‍ അനുസരിച്ച് മാറ്റാവുന്ന സീറ്റും എൽഇ സീയുടെ കണ്‍സപ്റ്റ് കാറില്‍ ഒരുക്കിയിരിക്കുന്നു. സ്വയം ഓടുന്ന കാറിന് ആവശ്യമെങ്കിൽ മാനുവൽ ഡ്രൈവിങ്ങും നടത്താൻ സാധിക്കും എന്നു നിർമാതാക്കൾ അവകാശപ്പെടുന്നു.