ഡീസൽ നിരോധനം ബാധിക്കുന്ന വാഹനങ്ങള്‍

സംസ്ഥാനത്തു 2000 സിസിയിൽ അധികം വരുന്ന ‍ഡീസൽ വാഹനങ്ങളുടെ നിരോധനം ഹരിത ട്രൈബ്യൂണൽ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ നിരോധനം നിലവിൽ വന്നാലത് ഏറ്റവുമധികം ബാധിക്കുക മഹീന്ദ്ര, ടാറ്റ, ടൊയോട്ട പോലുള്ള വാഹന നിർമാതാക്കളെയാണ്. കൂടാതെ ആ‍‍ഡംബര വാഹന നിർമാതാക്കളായ ഔഡി, ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയവരേയും ബാധിക്കും. കേരളത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള പല വാഹനങ്ങളുടേയും വിൽപ്പന നിർത്തേണ്ടി വന്നേക്കാം.

അപ്രായോഗികമായ വിധി എന്നാണ് ഇതിനോട് കേരളത്തിലെ വാഹന വിതരണക്കാർ ഇതിനകം പ്രതികരിച്ചിരിക്കുന്നത്. വാഹന മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ വരുമാന മാർഗവും ഈ വിധി നടപ്പാക്കിയാൽ ഇല്ലാതാകും എന്നും അവർ പറയുന്നു. കൂടാതെ സെക്കൻഡ് ഹാൻഡ് വിപണിയേയും പ്രതികൂലമായി ബാധിക്കുന്ന വിധി ആളുകളെ വാഹനം വാങ്ങുന്നതിൽ നിന്നു വരെ പിന്തിരിപ്പിച്ചേക്കാമെന്നും അവർ ഹരിത ട്രൈബ്യൂണലിന്റെ നിലപാടുകളോടു പ്രതികരിക്കുന്നു.

കേരളത്തിൽ ‍‍ഡീസൽ വാഹനങ്ങൾക്ക് വിലക്ക്

നിരോധനം വന്നാൽ ഏതൊക്ക വാഹനങ്ങൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും എന്നു നോക്കാം.

മഹീന്ദ്ര ആന്റ് മഹീന്ദ്ര
ബൊലേറോ
സ്കോർപിയോ
സ്കോർപിയോ ഗെറ്റ്എവേ
സാങ്‌യോങ്‌ റെക്സ്റ്റൺ
ഥാർ
എക്സ് യു വി 500

Mahindra Scorpio

ടാറ്റ മോട്ടോഴ്സ്
ആര്യ
മോവുസ്
സഫാരി
സഫാരി സ്ട്രോം
സുമോ ഗോൾഡ്
സെനോൺ

Tata Sumo Gold

ടൊയോട്ട

Innova Crysta

ഇന്നോവ
ഫോർച്യൂണർ
ലാൻഡ് ക്രൂയ്സർ 200 എല്‍ സി
ലാൻഡ് ക്രൂയ്സർ പ്രാഡോ

Chevrolet Trailblazer

ജനറൽ മോട്ടോഴ്സ്
ക്യാപ്ടീവ
ട്രയൽബ്ലെയ്സർ

Audi Q7

ഔഡി
എ7
എ8- 50ടിഡിഐ, 60ടിഡിഐ
ക്യൂ5- 30 ടിഡിഐ, 45 ടിഡിഐ
ക്യൂ7- 45 ടിഡിഐ

Force One

ഫോഴ്സ്
ഫോഴ്സ് വൺ

Ford Endeavour

ഫോഡ്
ഫോഡ് എൻഡവർ

Hyundai SantaFe

ഹ്യുണ്ടേയ്
സാന്റാഫേ

Isuzu MU-7

ഇസൂസു
എം യു-7

Jaguar XF

ജാഗ്വർ
എക്സ് എഫ്
എക്സ് ജെ

Land Rover Discovery Sport

ലാന്റ് റോവർ
ഡിസ്കവറി 4
ഡിസ്കവറി സ്പോർട്സ്
റേഞ്ച് റോവർ
റേഞ്ച് റോവർ ഇവോഗ്
റേഞ്ച് റോവർ സ്പോർട്സ്

Benz GLA

മെഴ്സിഡൻ ബെൻസ്
എ ക്ലാസ് 200 സി‍ഡിഐ
ബിക്ലാസ് 200 സിഡിഐ
സി ക്ലാസ് 200 സിഡിഐ
സിഎൽഎ ക്ലാസ് 200 സിഡിഐ
സിഎൽഎസ് ക്ലാസ് 200 സിഡിഐ
ഇ ക്ലാസ് 200 സിഡിഐ
ജിഎൽ ക്ലാസ് 200 സിഡിഐ
ജിഎൽഎ ക്ലാസ് 200 സിഡിഐ
ജിഎൽഇ ക്ലാസ് 250 സിഡിഐ
എസ് ക്ലാസ്

Pajero Sport

മിസ്തുബുഷി
പജിറോ സ്പോർട്ട്

Porsche Cayenne

പോർഷെ
കയിൻ
പനമേര

വോൾവോ
എസ്60
എസ്80 ഡി5
എക്സ്‌സി60

Volvo S60