ആർക്കും വേണ്ട ഇൗ ആഡംബരക്കാറുകൾ....

ഡൽഹിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ(ഡി.ആർ.ഐ.) പാർക്കിങ് ഏരിയയിൽ അനാഥമായിക്കിടക്കുന്നത് 20 ഓളം ആഡംബരക്കാറുകൾ. വെറും ബെൻസും ബിഎംഡബ്ല്യുവും മാത്രമല്ല. അതുക്കും മേലെ.

ബെന്റ്ലി, ലെക്സസ്, ആസ്റ്റൺ മാർട്ടിൻ, ജാഗ്വർ, യമഹ ആർ 6 സൂപ്പർ ബൈക്ക് എന്നിങ്ങനെയുള്ള സൂപ്പർ ബ്രാൻഡുകൾ ആർക്കും വേണ്ടാതെ വെയിലും മഴയും കൊണ്ട് അനാഥമായി കിടക്കുന്നു.

സച്ചിൻ തെണ്ടുൽക്കർ, അഭിഷേക് ബച്ചൻ, സൽമാൻ ഖാൻ എന്നിങ്ങനെ പ്രമുഖ വിഐപികളാണ് കാറുകളുടെ ഉടമസ്ഥർ.ഉടമസ്ഥരുടെ úസാമ്പത്തിക ക്രമക്കേടുകൾ മൂലമാണ് വർഷങ്ങളായി ഈ വാഹനങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്.

സംരക്ഷണത്തിനു ഗാർഡുകൾ ഉണ്ടെങ്കിലും കേടു പറ്റാതെ പാർക്ക് ചെയ്യാനുള്ള സ്ഥലമില്ലാത്തതിനാലാണ് കാറുകൾ ഇങ്ങനെ നശിക്കുന്നത്. ഒരു കോടി മുതൽ നാലുകോടി വരെ വരുന്ന കാറുകളിൽ ചിലത് മറ്റു രാജ്യങ്ങളുടെ എംബസികൾ വാങ്ങിയവയാണ്. വിദേശനിർമിത ആഡംബരക്കാറുകൾ എംബസികൾ ഇറക്കുമതി ചെയ്യുമ്പോൾ നികുതി പൂജ്യമാണെന്നിരിക്കെ, ഒരുമാസം കഴിയുമ്പോൾ വ്യക്തികൾക്കു കാറുകൾ മറിച്ചുനൽകി സർക്കാരിനെ എംബസികൾ കബളിപ്പിക്കാറുണ്ട്.